തലച്ചോറിലെ സ്ഥിര പാറ്റേർണുകൾ. ഖലീൽശംറാസ്

ഒരേ വിഷയത്തിൽ
ഒരേ രീതിയിൽ
വിമർശിക്കുന്നവർ
വിമർശിക്കുന്ന വിഷയത്തിലേക്ക്
ശ്രദ്ധിക്കാതെ
സ്വന്തം തലച്ചോറിൽ
ന്യൂറോണുകളാൽ
നിർമ്മിക്കപ്പെട്ട
സ്ഥിര വഴിയോരങ്ങൾ
അല്ലെങ്കിൽ
മാതൃകകൾ ശ്രദ്ധിക്കുക.
നിത്യേന ഭാര്യയോട്
ഒരേ വിഷയത്തിൽ
തർക്കിക്കുന്ന ഭർത്താവും.
ഒരേ വിഷയത്തിൽ
വിമർശനാത്മ പോസ്റ്റുകൾ ഇട്ട്
തർക്കത്തിലേക്ക്
വിളിച്ചു വരുത്തുന്ന
ആദർശാടിമകളും
കുട്ടികളോട് നിത്യേന
തർക്കിക്കുന്ന രക്ഷിതാക്കളും
സഹപ്രവർത്തകരോട്
നിത്യേന തർക്കിക്കുന്ന
ബോസുമെല്ലാം
ഈ തലച്ചോറിലെ സ്ഥിര മാതൃകയിലൂടെയുള്ള
അവരുടെ സഞ്ചാരം മാത്രമാണ്
കാണിക്കുന്നത്.
ഒരിക്കലും ഇത്തരം
മാതൃകാ പ്രദർശനങ്ങളെ
തലച്ചോറിലെ നല്ല മാതൃകയിലൂടെ
സഞ്ചരിക്കുന്നവർ
അവരുടെ മാതൃകാ മാറ്റത്തിന്
കാരണമാക്കരുത്.
അവരുടെ വൃത്തികെട്ട
തലച്ചോറിലെ ഇത്തരം
പാറ്റേർണുകളെ
അവരുടേതായി മാത്രം
കാണുക.
സ്വന്തം തലച്ചോറിൽ
അത്തരത്തിലൊന്ന്
വരക്കാൻ.
തങ്ങളുടെ ചിന്തകളിൽ
ഇടം നൽകാതിരിക്കുക.

Popular Posts