ഫോൺ കോൾ. ഖലീൽശംറാസ്

വലിയൊരു മനുഷ്യന്റെ
വലിയ ഒരു
സംഭാഷണ സമയത്തിനിടയിലക്കാണ്
അവന്റെ ജീവനെ
തൊട്ടറിയാതെ
നിന്റെ ഫോൺകോൾ
കാതുകളിലെത്തുന്നത്.
ഒരു പക്ഷെ
നേരിട്ട്
അവന്റെ ജീവിതത്തിന്റെ
ആ മുഹൂർത്തത്തിന്
സാക്ഷിയാവുകയായിരുന്നുവെങ്കിൽ
അവന്റെ അടുത്തേക്ക്
ഒരു സംസാരവുമായി
നീ ചെല്ലിലായിരുന്നു.
അതുകൊണ്ട്
മറ്റൊരാളെ ഫോൺ ചെയ്യുമ്പോൾ
അവരുടെ സാഹചര്യത്തെ കുടി
മനസ്സിലാക്കുക.
അനാവശ്യമായി വിളിക്കാതിരിക്കുക.
ദൈർഘ്യം കുറക്കുക.
ഫോൺ എടുത്തില്ലെങ്കിൽ
അവരോട് ദേഷ്യം തോന്നാതിരിക്കുക.
മറ്റൊരു പ്രവർത്തിയിൽ
മുഴുകി നിൽക്കുന്ന
അവരെ കാണുക.
അറിയുക.
ഒരു എഴുത്തു സന്ദേശമായി
അവർക്ക്
അയച്ച് കൊടുക്കുക.
അവർ അവരുടെ
പ്രവർത്തികളിൽ നിന്നും
സ്വതന്ത്രരാവുമ്പോൾ
അതിന് മറുപടി തരട്ടെ.

Popular Posts