തലച്ചോറിലെ സ്ഥിര ചിത്രങ്ങൾ. ഖലീൽശംറാസ്

പല അനുഭവങ്ങളും
നിന്റെ തലച്ചോറിൽ
ഒരു സ്ഥിരമായ
ചിത്രം വരച്ചിടുന്നു.
പലപ്പോഴായി
നിന്റെ ശ്രദ്ധ
കേന്ദ്രീകരിച്ചുപോവുന്ന
ചിത്രങ്ങൾ.
ചിലർക്കൊക്കെ
എപ്പോഴും.
പലപ്പോഴും അത്തരം ചിത്രങ്ങളിലേക്കുള്ള
ശ്രദ്ധയാണ്
ഒരുപാട് നെഗറ്റീവ് വികാരങ്ങൾ
ഉൽപ്പാദിപ്പിക്കുന്നതിലേക്ക്
നിന്നെ നയിക്കുന്നത്.
പോസിറ്റീവ് വികാരങ്ങൾ
സ്ഥിരമായി ഉൽപ്പാദിപ്പിക്കുന്നതിലേക്ക്
നിന്നെ നയാക്കാൻ
ഇത്തരം സ്ഥിര ചിത്രങ്ങൾ
തലച്ചോറിൽ
വരച്ചിടുക.
നല്ല ഓർമകളിലേക്കും
അനുഭവങ്ങളിലെ
നൻമകളിലേക്കും ശ്രദ്ധ
കേന്ദ്രീകരിച്ച്
തലച്ചോറിലെ ന്യൂറോണ്ടുകളാവുന്ന
ബ്രഷും പെയിൻറും
ഉപയോഗിച്ച്
സ്ഥിരമായ ട്രക്കുകൾ
വരച്ചിടുക.

Popular Posts