നിശ്ചലമായെങ്കിൽ എന്നാഗ്രഹിച്ച മുഹൂർത്തങ്ങൾ. ഖലിൽശംറാസ്

ചില ജീവിത
മുഹൂർത്തങ്ങളിൽ
നിശ്ചലനാവാൻ
ആഗ്രഹിച്ചു പോവും..
ഞാനിവിടെ
സ്ഥിരമാണ് എന്ന്
ആ മുഹൂർത്തങ്ങളിൽ
തോന്നി പോവാറുമുണ്ട്.
എന്നെ വിട്ട് പോവല്ലേ
എന്ന് അപേക്ഷിച്ചുപോവാറുണ്ട്.
പക്ഷെ ഒന്നു കണ്ണടച്ച്
തുറക്കുന്ന സമയംകൊണ്ട്
ആ മുഹൂർത്തങ്ങളും
മാഞ്ഞു പോയിരിക്കും.
എത്ര മാഞ്ഞു പോയാലും
അവ
ജീവനുള്ള രംഗങ്ങളായി
ഓർമകളിൽ
അവശേഷിക്കുന്നുവെന്നത്
മാത്രമാണ് ആശ്വാസം.

Popular Posts