പർവ്വതം കീഴടക്കാനുള്ള യാത്ര. ഖലീൽശംറാസ്

പർവ്വതം കീഴടക്കാനൊരുങ്ങി
നിൽക്കുന്ന
സാഹസികൻ
ഒരിക്കലും തനിക്കു മുന്നിൽ
മരുഭൂമിയോ
പൂന്തോപ്പോ പ്രതീക്ഷിക്കുന്നില്ല.
മറിച്ച് ദുർഘടമായ
കുന്നിൻ ചെരുവകളും
കല്ലുകളും മുള്ളുകളുമാണ്
പ്രതീക്ഷിച്ചത്.
അതുപോലെയാണ്
സന്തോഷവും വിജയവും
അന്വേഷിച്ചൂള്ള
നിന്റെ യാത്രയും.
ആ യാത്രയിൽ
സന്തോഷകരമായ
സാഹചര്യങ്ങളൊന്നും
പ്രതീക്ഷിക്കാതിരിക്കുക
മറിച്ച് കഷ്ടപ്പാടുള്ളും
ചെറിയ ചെറിയ
പരാജയങ്ങളും
പ്രതീക്ഷിക്കുക.
അവയെ ഫലപ്രദമായി
മറികടക്കാനും
ഉപയോഗപ്പെടുത്താനും
അതിൽ നിന്നും സംതൃപ്തി
കണ്ടെത്താനും
പരിശീലിക്കുക.

Popular Posts