പ്രതികൂല സാഹചര്യമെന്നതൊന്നില്ല.ഖലീൽശംറാസ്

പ്രതികൂലമായ ഒരു
സാഹചര്യവും
ഈ ഭൂമിയിൽ
ഉണ്ടായിട്ടില്ല
ഉണ്ടാവുകയുമില്ല.
സാഹചര്യത്തെ
പ്രതികൂലവും
അനുകൂലവുമാക്കുന്നത്
സാഹചര്യങ്ങളിലെ
സംഭവവികാസങ്ങളല്ല
മറിച്ച്
സാഹചര്യങ്ങളോടുള്ള
നിന്റെ ആന്തരികലോകത്തിന്റെ
പ്രതികരണങ്ങളാണ്.
അതുകൊണ്ട്
സാഹചര്യത്തിൽ
പ്രതികൂലാവസ്ഥ
കാണുന്നുവെങ്കിൽ
അതിന്റെ ഉത്തരവാദി
നീ സ്വയമാണ്.
പ്രതികൂലമായി പ്രതികരിച്ച
നിന്റെ ആന്തരികലോകവും
അതിലെ ചിന്തകളും
അതിലൂടെ നഷ്ടപ്പെട്ട
ആത്മവിശ്വാസവുമാണ്.

Popular Posts