ഇയർഫോൺ. ഖലീൽ ശംറാസ്

നിന്റെ തലച്ചോറിലെ
ചെവിയിലൂടെ കേട്ട
ശബ്ദം
പരിവർത്തനം ചെയ്യുന്നയിടത്ത്
ഒരു ഇയർ ഫോൺ
ഘടിപ്പിക്കുക.
അതിലൂടെ
ജീവിതാനുഭവങ്ങളും
ഭാവനകളും
കുറിച്ചിട്ട
നല്ല ജീവിത സംഗീതങ്ങൾ
മുഴങ്ങികേൾക്കട്ടെ.
പുറത്തെ അട്ടഹാസങ്ങൾക്കും
പരസ്പര കലഹങ്ങൾക്കും
നിനക്കുമിടയിൽ
വലിയൊരു വൻമതിലായി
ആ ഇയർഫോൺ നിലനിൽക്കട്ടെ.

Popular Posts