നെഗറ്റീവ് മാർക്കിംഗ്. ഖലീൽശംറാസ്

ഏറ്റവും രുചികരമായ
ഒരു ഭക്ഷണത്തെ കുറിച്ചോർക്കുമ്പോൾ
തലച്ചോറിൽ വല്ലാത്തൊരു
സംതൃപ്തി പിറക്കുന്നു.
അതിന് ഏറ്റവും
വലിയ മാർക്ക് നൽകുന്നു.
എന്നാൽ അതേ ഭക്ഷണം
പഴകുകയും
അത് ഭക്ഷണത്തെ കേടാക്കുകയും
അത് കഴിച്ചപ്പോൾ
ആരോഗ്യ നില വഷളാവുകയും
ചെയ്താൽ
മുഴുവൻ മാർക്ക്
നൽകിയ അതേ ഭക്ഷണത്തിന്
പൂജ്യത്തിലും താഴെ
നെഗറ്റീവ്
മാർക്ക് നൽകുന്നു.
ഇത്തരത്തിൽ ഒരു
നെഗറ്റീവ് മാർക്ക്
ഇഷ്ടമുള്ളതാണെങ്കിലും
ശരീരത്തിനും
ആരോഗ്യത്തിനും
ഹാനികരമായ
ഭക്ഷണങ്ങൾ
കഴിക്കാനൊരുങ്ങുമ്പോൾ
നൽകാൻ കഴിയണം.

Popular Posts