പ്രതിഫലനം. ഖലീൽശംറാസ്

നിന്റെ ശരീരത്തിന്റെ
പ്രതിഫലനം കണ്ണാടിയിൽ
നോക്കി വിലയിരുത്തി
അതിനനുസരിച്ച്
നീ പരിവർത്തനം വരുത്തുന്നു.
പക്ഷെ മനസ്സിന്റെ
പ്രതിഫലനം
ഒന്ന് നിരീക്ഷിക്കാൻപോലും
നീ തയ്യാറാവുന്നില്ല.
നീ മനസ്സിന്റെ കണ്ണാടിയിൽ
നോക്കി
അതിലെ
ചിന്തകളുടേയും
വികാരങ്ങളുടേയും
പ്രതിഫലനം
നിരീക്ഷിക്കുക.

Popular Posts