Wednesday, May 31, 2017

സ്വപ്നത്തിലെ ആശയങ്ങൾ. ഖലീൽശംറാസ്

ഉറക്കത്തിൽ കണ്ട
ഓരോ സ്വപ്നത്തിലും
വിലപ്പെട്ട എന്തെങ്കിലും
ആശയങ്ങൾ ഉണ്ട്.
നിനക്ക് സ്വന്തവും
മറ്റുള്ളവർക്കും
ഉപകാരപ്പെടാൻ
സാധ്യതയുള്ള
ആശയങ്ങൾ.
അവയെ അടർത്തിയെടുത്ത്
ജീവനുള്ള,
ഹൃദയങ്ങളെ സ്വാധീനിച്ച
വരികളായി കുറിച്ചിടുക.

തലച്ചോറിന്റെ സൃഷ്ടി. ഖലീൽശംറാസ്

ഒരുപാട് ഞെട്ടിക്കുന്ന രംഗങ്ങൾ.
മനസ്സിനെ മുറിവേൽപ്പിക്കുന്ന
വൈകാരിക മുഹൂർത്തങ്ങൾ.
ഒരുപാട് പ്രതിസന്ധികൾ.
ആകെ പ്രശ്നങ്ങൾ.
ഇതൊക്കെ എന്റെ
ജീവിതത്തിൽ സംഭവിക്കുകയാണല്ലോ
എന്ന് കോരിത്തരിച്ചിരിക്കുമ്പോഴാണ്
ക്ലോക്കിലെ അലാറം
മുഴക്കുന്നത്.
നീ ഞെട്ടിയെഴുനേറ്റു.
ദൈവത്തിന് സ്തുതി പറഞ്ഞു.
കാരണം കണ്ടതെല്ലാം
വെറും സ്വപ്നങ്ങളായിരുന്നു.
ശരിക്കും പറഞ്ഞാൽ
ഇതുതന്നെയാണ്
ഉണർന്നിരിക്കുമ്പോഴും
സംഭവിക്കുന്നത്.
സ്വപ്നം കണ്ട അതേ
തലച്ചോറിലാണ് സാഹചര്യങ്ങളെ
കാരണമാക്കി
പേടിയും ആശങ്കയും
ദുഃഖവുമെല്ലാം
സൃഷ്ടിക്കുന്നത്.
ഇത്തരം അനുഭവങ്ങൾ
അനാവശ്യ വികാരങ്ങൾ
സൃഷ്ടിക്കുമ്പോൾ
നിന്റെ സ്വന്തം തലച്ചോറിലേക്ക്നോക്കി
നിനക്ക് പറയാൻ
കഴിയണം
ഇതൊക്കെ സ്വന്തം തലച്ചോറിന്റെ
സൃഷ്ടിയാണ്.
എന്നിട്ട് ദൈവത്തോട് നന്ദി പറയുക.

നിരീക്ഷണം. ഖലീൽശംറാസ്

നിന്റെ ചിന്തകളേയും
വികാരങ്ങളേയും നിരീക്ഷിക്കുക.
അവക്കു കാരണമായ
ഭാഹ്യ പ്രേരണകളെ
നിരീക്ഷിക്കുന്നതിനുമുമ്പേ
അതിന് പിറകിലെ
തലച്ചോറിലെ
ന്യൂറൽ മാർഘരേഖ
നിരീക്ഷിക്കുക.
പലപ്പോഴും അപകടകരമായ
രീതിയിൽ ചിന്തിക്കാനും
വികാരപ്പെടാനും
കാരണമായത്
ഭാഹ്യ പ്രേരണകളല്ല
മറിച്ച് സ്വന്തം
തലച്ചോറിൽ ന്യൂറോണുകളാൽ
വരണപ്പെട്ട ഇത്തരം
മാർഘരേഖകളാണെന്ന് കാണാം.
മറ്റുള്ളവരുടെ
പ്രതികരണങ്ങൾക്ക് പിറകിൽ
അവരുടേതായ
തലച്ചോറിലെ ഇത്തരം
മാർഘരേഖകളെ കാണാം.
ഈ ഒരു നിരീക്ഷണം മാത്രം
മതി
അപകടകരമായ അവസ്ഥലേക്ക്
പ്രവേശിക്കാതെ
മനസ്സിനെ തടയിടാൻ.

പുതിയ അദ്ധ്യായന വർഷത്തിലേക്ക്.ഖലീൽശംറാസ്

തീരെ ഉറക്കം
വരുന്നില്ല.
നാളെ പകൽ ആയാൽ മതിയായിരുന്നു.
പുതിയ നോട്ട് ബുക്കുകളും
പേനയും
മേശമേൽ
സ്വസ്ഥമായിരിപ്പുണ്ട്.
വരാനിരിക്കുന്ന
അദ്ധ്യായന വർഷത്തിൽ
നേടാനിരിക്കുന്ന
അറിവുകൾ
പകർത്തിയെടുക്കാനുള്ള
താളുകളാണ് അവ.
പുറം ലോകത്തെ
അറിവുകളെ എന്റെ തലച്ചോറിലൂടെ
കടത്തിവിട്ട്
കൈകൊണ്ട് പേനയിലൂടെ
വാരിചൊരിയേണ്ട അറിവുകൾ.
പാഠപുസ്തകങ്ങൾ ലഭ്യമായിട്ടില്ല.
അടുത്ത ദിവസങ്ങളിൽ
അവ എനിക്ക് സ്വന്തമാവും.
എപ്പോൾ പുതിയ പുസ്തകം
കിട്ടിയാലും അവയെ ഒന്ന്
ചുമ്പിക്കുന്ന പതിവുണ്ട്.
കാരണം അവയുടെ
പുതുമണം
എനിക്കൊരുപാടിഷ്ടമാണ്.
അന്തരീക്ഷത്തിൽ
നല്ല മഴക്കാറുണ്ട്.
മഴ പെയ്യണേ എന്നാണ്
പ്രാർത്ഥന.
എന്നാലല്ലേ
ബസ് കാത്തുനിൽക്കുന്ന
കൂട്ടുകാർക്ക് മുന്നിൽ
പുതിയ കുടയൊന്ന് നിവർത്താൻ
പറ്റുള്ളു.
പ്രിയപ്പെട്ട കുട്ടുകാരെയൊക്കെ
കണ്ടിട്ട് രണ്ട് മാസമായി.
ആ വേർപ്പാടിന്റെ
വേദന നാളെ അവസാനിക്കും.
സീനിയർമാരുടെ
പഴയ പുസ്തകങ്ങൾ
അവതി ദിവസങ്ങളിൽ ഒപ്പിച്ചിരുന്നു.
അതുകൊണ്ട്
നാളെയെന്ത് പഠിപ്പിക്കുമെന്ന്
ഏതാണ്ട് ധാരണയുണ്ട്.
അധ്യാപകർ പഠിപ്പിക്കാൻ
തുടങ്ങുംമുമ്പേ
അങ്ങോട്ടെന്തെങ്കിലുമൊക്കെ
പറഞ്ഞ്
അധ്യാപകർക്കും സഹപാഠികൾക്കും
മുന്നിൽ ഒന്നാളാവമല്ലോ.
ഇന്ന് ഞാൻ കാണിക്കുന്ന
അറിവ് നേടാനുള്ള
ആവേശവും ഇഷ്ടവുമാണ്
എന്റെ നാളെകളെ
രൂപപ്പെടുത്തുന്നത്.
വരാനിരിക്കുന്ന ഭാവിയിലിരുന്ന്
ഈ കലാലയ ദിനങ്ങളിലേക്ക്
തിരിഞ്ഞുനോക്കുമ്പോൾ
ഞാൻ ഞാനായതിന്റെ
അടിത്തറ ഇവിടെയാണ്
കാണേണ്ടത്.
ആശംസകൾ നേരുന്നു.
അദ്ധ്യായന ദിനങ്ങൾ
തലച്ചോറിൽ എന്നെന്നും
നിലനിന്നതും പുതിക്കിയതുമായ
അറിവുകളെ
സൃഷ്ടിക്കാൻ
ഓരോ നിമിഷത്തേയും
ഫലപ്രദമായി വിനിയോഗിക്കുക.

വിശ്വാസം അവലോകനം ചെയ്യുക. ഖലീൽശംറാസ്

നിന്റെ ഉള്ളിലെ
വിശ്വാസങ്ങളെ
അവലോകനം ചെയ്യുക.
ഉറപ്പ് പരിശോധിക്കുക.
നിന്റെ സമാധാനത്തിന്
ഭംഗം വരുത്തുന്നുണ്ടോ
എന്ന് നിരീക്ഷിക്കുക.
മറ്റുള്ളവർക്ക് അത്
ഉപദ്രവകരമാവുന്നുണ്ടോ
എന്ന് വിലയിരുത്തുക.
അറിവിനാൽ
വിശ്വാസം
പുതുക്കപ്പെടുന്നുണ്ടോ
എന്ന് വിലയിരുത്തുക.

അനശ്വരതയിലേക്കുള്ള പരിവർത്തനം.ഖലീൽശംറാസ്

മരണം ഒരു പിറവിയായി
അനുഭവപ്പെടുന്ന
ഒരു നിമിഷമുണ്ട്.
നിന്നിലെ എന്തോ ഒന്ന്
അതൊരുപക്ഷെ
ഒരറ്റത്തിന്റെ ചെറിയൊരംശമായാലും
ശരി
മറ്റൊരു ജീവിതാവസ്ഥയിലേക്ക്
പരിവർത്തനം ചെയ്യപ്പെടുന്ന
നിമിഷം.
അതുകൊണ്ട്
മരണത്തെ ഭയന്ന്
ഈ നിമിഷത്തിലെ
ജീവിതത്തെ
വേദന നിറഞ്ഞതാക്കാതിരിക്കുക.
നീ അനശ്വരനാണെന്നും
പരിവർത്തനങ്ങളേ
സംഭവിക്കുന്നുള്ളുവെന്നും
മനസ്സിലാക്കി
സ്വർഗം പോലെ
സുന്ദരമായ ജീവിതം
ഈ നിമിഷങളിൽ ജീവിച്ച്
അനശ്വരമായ സ്വർഗത്തിനായി
ജീവിതത്തെ
സജ്ജമാക്കുക.

ചിന്തകൾ രഹസ്യങ്ങളല്ല. ഖലീൽശംറാസ്

ചിന്തകൾ രഹസ്യങ്ങളല്ല
മറിച്ച്
അവ നിന്റെ
മാനസികാവസ്ഥയെ
സൃഷ്ടിച്ച ഉറച്ച ശിലകൾ ആണ്.
പിന്നീട് നിന്റെ
ശീലങ്ങളും
സ്വഭാവവും
രൂപപ്പെടുന്നത്
ഈ മാനസികാവസ്ഥകളിൽനിന്നുമാണെന്ന്
നീ അറിയുക.

നിന്നെ പരീക്ഷിക്കാൻ. ഖലീൽശംറാസ്

സാഹചര്യങ്ങൾ
ഒരിക്കലും
നിന്നെ തളർത്താനല്ല
മറിച്ച്
നിന്റെ മനസ്സിലെ
നൻമകളെ
എപ്രകാരം
ഓരോരോ സാഹചര്യത്തിലും
ഫലപ്രദമായി
വിനിയോഗിക്കുന്നുവെന്ന്
പരീക്ഷിക്കാനാണ്.
നിന്റെ വളർച്ചക്ക് വേണ്ട
ഊർജ്ജം
എങ്ങിനെ കണ്ടെത്തുന്നുവെന്നറിയാനാണ്.

Tuesday, May 30, 2017

ഓർമകളെ പുനരാവിഷ്ക്കരിക്കുമ്പോൾ. Dr.ഖലീൽശംറാസ്

നിന്റെ ഓർമകളെ
ഈ ഒരു നിമിഷത്തിലേക്ക്
കൊണ്ടുവരുമ്പോൾ
അവ വീണ്ടും
നിന്റെ ഈ നിമിഷത്തിന്റെ
യാഥാർത്ഥ്യമാവുന്നു.
അവയെ
യാഥാർത്ഥമായി
കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നു.
നീ ചിന്തിക്കുന്നതിനെ
വർത്തമാനകാല ഭാഷയിൽ
അവതരിപ്പിക്കാനേ
നിന്റെ മനസ്സിനറിയൂ.
അതുകൊണ്ട് നല്ല
ഓർമകളെ
ഈ നിമിഷത്തിൽ
അവതരിപ്പിക്കുക.

വേദനയും സംതൃപ്തിയും. ഖലീൽശംറാസ്

നിറയെ പാമ്പുകൾ ഉള്ള
ഒരിടത്തേക്ക്
പോവാൻ മനുഷ്യൻ തയ്യാറാവില്ല.
കാരണം അത്
മനുഷ്യനെ വേദനിപ്പിച്ച് കൊല്ലുമെന്ന്
അവനറിയാം.
എന്നാൽ വിരിഞ്ഞ പൂക്കളുള്ള
ഒരു പൂന്തോപ്പിലേക്ക്
യാത്ര പോവാൻ
മനുഷ്യന് ഒരുപാട്
ഇഷ്ടമാണ്
കാരണം ആ
കാഴ്ചയും ആസ്വാദനവും
അവന് നൽകുന്ന
സംതൃപ്തി വളരെ വലുതാണ്.
ഇതു തന്നെയാണ്
മനുഷ്യനെ
എവിടേക്ക് പോവണം
എന്നും പോവേണ്ട എന്നും
തീരുമാനിക്കുന്ന
അടിസ്ഥാന തത്വം.
വേദനയിലേക്ക് പോവാതിരിക്കാനും
സംതൃപ്തിയിലേക്ക്
യാത്ര ചെയ്യാനുമുള്ള ഇഷ്ടം.
നിന്റെ ഓരോ ജീവിത
മേഘലകളേയും പഠിക്കുക.
എവിടെനിന്നൊക്കെ വേദന
ലഭിക്കുന്നുവെന്നും
എവിടെയൊക്കെ
സംതൃപ്തി
അനുഭവിക്കുന്നുവെന്നും
പഠിച്ചറിയുക.
നീ മറ്റുള്ളവർക്ക്
നൽകുന്ന
സംതൃപ്തിയും വേദനയും
പകർന്നുകൊടുക്കുന്ന തോതും
അളക്കുക.
എന്നിട്ട് കൂടുതൽ
സംതൃപ്തി അനുഭവിക്കുകയും
നൽകുകയും ചെയ്ത
രീതിയിലേക്ക്
നിന്നെ പരിവർത്തനം ചെയ്യുക.

സ്വാർത്ഥത. Dr.ഖലീൽശംറാസ്

എല്ലാ മനുഷ്യരിലും
സ്വാർത്ഥ താൽപര്യങ്ങളാണ്
പ്രബലമായി
നില നിൽക്കുന്നത്.
ആ ഒരു സ്വാർത്ഥത
അവന്റെ എല്ലാ
ജീവിത മേഖലകളിലും
ഒരു വൈറസിനെ
പോലെ പടർന്നു വ്യാപിച്ചിട്ടുണ്ട്
എന്നതാണ് സത്യം.
തന്റെ താൽപര്യ സംരക്ഷണത്തിനുമുന്നിൽ
അവൻ മറ്റുളളവരുടെ
കണ്ണുനീരിനോ
മുറിവുകൾക്കോ
മൂല്യം കൽപ്പിക്കുന്നില്ല.
ആ കാട്ടികൂട്ടലാണ്
പലപ്പോഴും
വിവേചനത്തിന്റേയും
വിദ്വേഷവുമൊക്കെയായി
സാമൂഹികാന്തരീക്ഷത്തിലെ
ദുർഗന്ധമായി പടരുന്നത്
എന്നിട്ട് ചിലരെങ്കിലും
അത് ശ്വസിച്ച് രോഗബാധിതരാവുന്നത്.
ഒരിക്കലും മറ്റുള്ളവരുടെ
സ്വാർത്ഥതക്കുമുന്നിൽ
സമാധാനത്തോടെ
ജീവിക്കുക എന്ന നിന്റെ
സ്വാർത്ഥ താൽപര്യത്തെ
ത്യജിക്കരുത്.

മനുഷ്യമൃഗങ്ങളുടെ ഇരട്ടതാപ്പ്.ഖലീൽശംറാസ്

മൃഗങ്ങളെ സ്നേഹിക്കണം.
പക്ഷെ
അതേ പോലെ
സ്നേഹിക്കപ്പെടേണ്ട
മറ്റൊരു മൃഗമുണ്ട്
മനുഷ്യനെന്ന മൃഗം.
കുടുംബാസൂത്രണമെന്നും
മറ്റു പല പേരിലും
ജനനത്തിനുമുമ്പേ
അറുകൊല ചെയ്യപ്പെടുന്നു,
ഒരിത്തിരി വായു പോലും
ശ്വസിക്കാനുള്ള സ്വാതന്ത്ര്യം
പോലും നിശേധിക്കപ്പെട്ട
ഒരു മൃഗം.
ജീവിക്കാനുള്ള അതേ
വർഗ്ഗത്തിൽപ്പെട്ട
മൃഗങ്ങളുടെ
സമ്പത്തിനോടും പദവിയോടുമുള്ള
അത്യാർത്തിയാണ്
മനുഷ്യനെ
തങ്ങളുടെ കുലത്തിലെ
ജീവിക്കാനുള്ള
സ്വാതന്ത്ര്യത്തെ പോലും
പറക്കുന്നതിനും മുമ്പേ
കശാപ്പുചെയ്തു കളഞത്.
സൃഷ്ടിപ്പിൽ ഈശ്വരൻ
ചെയ്ത ഏറ്റവും വലിയ
തെറ്റാണ്
മനുഷ്യന് ശാരീരികശക്തിയേക്കാൾ
ബുദ്ധിശക്തിയും
ചിന്താശക്തിയും നൽകിയത്
എന്ന ഭാവത്തിലാണ്
മനുഷ്യന്റെ ഭൂമിയിലെ
അഴിഞ്ഞാട്ടം.

അവരായി അറിയുക. Dr.ഖലീൽശംറാസ്

അവരെ നിന്നിലൂടെ
കാണുക
കേൾക്കുക
അനുഭവിക്കുക.
പക്ഷെ അവരായി
അറിയുക.
പലപ്പോഴും
അവരെ നീ മനസ്സിലാക്കുന്നത്
നിനക്കുള്ളിൽ
നീ രൂപപ്പെടുത്തിയ
നിനേറെതായ
കാഴ്ചപ്പാടിലൂടെയാണ്.
അല്ലാതെ അവരുടെ
ഉള്ളിലെ അവരുടെ
കാഴ്ചപ്പാടിനനുസരിച്ചല്ല.

ചിന്തകൾ പണിയുന്ന ട്രാക്കുകൾ. Dr ഖലീൽശംറാസ്

നിന്നിൽ തുടർച്ചയായി
ചർച്ചചെയ്യപ്പെടുന്ന
ചിന്തകളെ ശ്രദ്ധിക്കുക.
അവ ഒരു റെയിൽവേട്രാക്കായി
പരിണമാക്കുകയാണ്.
പിന്നെ നിന്റെ ജീവിതമാവുന്ന
തീവണ്ടി മറ്റൊരു പാളയത്തിലേക്ക്
ചലിക്കാൻപോലും
കഴിയാത്ത സ്ഥിതിയിൽ
ഓട്ടോമാറ്റിക്കായി
യാത്ര ചെയ്തുകൊണ്ടിരിക്കും.
സ്ഥിരമായ ചിന്തകൾ
നെഗറ്റീവാണോ എന്ന്
നിരീക്ഷിക്കുക.
അർത്ഥശൂന്യവും പരാജയകരമായതുമായ
ഒരു അപകടത്തിലേക്കാവും
നിന്റെ യാത്ര.

Monday, May 29, 2017

മനുഷ്യകൂട്ടങ്ങൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ. ഖലീൽശംറാസ്

സമൂഹത്തിൽ
മനുഷ്യ കൂട്ടങ്ങൾ
സൃഷ്ടിക്കുന്ന
വിവാദ വിഷയങ്ങൾക്കെല്ലാം
പിറകിൽ
ശക്തമായ ഒരു
ഉൾപ്രേരണയുണ്ട്.
ചിലപ്പോൾ
അത് സമ്പത്താവാം
അല്ലെങ്കിൽ പദവിയാവാം.
അല്ലെങ്കിൽ മറ്റെന്തെങ്കിലും
ആവാം.
അവരുടെ അടങ്ങാത്ത
ആഗ്രഹത്തിനും
അത് നേടിയെടുക്കാനുള്ള
ഉൾപ്രേരണക്കും മുന്നിൽ
ആരുടെയൊക്കെയോ
മുറിവേൽക്കുന്ന മനസ്സുകൾ
അവർക്കൊരു വിഷയമേ അല്ല.
പക്ഷെ ഇത്തരം
അവസരങ്ങളെ
മനുഷ്യൻ
ആഗ്രഹിക്കുന്ന
അടിസ്ഥാന ആവശ്യങ്ങളിൽ
ഒന്നായ സ്സമാധാനം
നഷ്ടപ്പെടുത്തുന്നതിനും
അതിനെ നില നിർത്തുന്ന
ഉൾപ്രേരണ
നശിപ്പിക്കുന്നതിനും
കാരണമാക്കികൂട.

ആവർത്തനങ്ങൾ. ഖലീൽശംറാസ്

ആവർത്തനങ്ങളാണ്
സ്ഥിരപ്പെടുത്തുന്നത്.
അതുകൊണ്ട്
അറിവും നല്ല പ്രവർത്തികളും
അവർത്തിച്ചുകൊണ്ടേയിരിക്കുക.
അവ സ്ഥിരപ്പെടുന്നതുവരെ
അവർത്തിക്കുക.
സ്ഥിരമായി കഴിഞ്ഞാൽ
പിന്നെ അതിനെ പുതുക്കുക.

പ്രശ്നങ്ങളോടുള്ള സമീപനം. ഖലീൽശംറാസ്

പ്രശ്നങ്ങളല്ല
യഥാർത്ഥ പ്രശ്നം.
മറിച്ച് ഒരു പ്രശ്നം
നിന്നോട് എത്രമാത്രം
അടുത്തുകെടുക്കുന്നുവെന്നതാണ്
യഥാർത്ഥ പ്രശ്നം.
അതുകൊണ്ടാണ്
മറ്റൊരു വീട്ടിലേയോ
നാട്ടിലേയോ
പ്രശ്നങ്ങൾ നിന്നെ അലട്ടാട്ടത്.
നിന്റെ ബോധ മണ്ടലത്തിനേറെയും
ശാരീരിക മണ്ടലത്തിന്റേയും
തൊട്ടടുത്തുള്ള ഏതൊരു
പ്രശ്നവും
പഞ്ചേന്ദ്രിയങ്ങളിലൂടെ
നിന്റെ ചിന്തകളിലേക്ക്
പ്രവേശിക്കാനും
അതിലൂടെ നിന്റെ
നെഗറ്റീവ്
വൈകാരികതയെ
തട്ടിയുണർത്താനും
സാധ്യതയുണ്ട്.
അതുകൊണ്ട്
പ്രശ്നങളോടുള്ള
സമീപനം
നിന്റെ പോസിറ്റീവ് വികാരങ്ങളെ
നശിപ്പിച്ച രീതിയിൽ ആവരുത്.
ഒന്നുങ്കിൽ അവയെ
നിന്റെ ബോധ മണ്ടലത്തിൽ നിന്നും
ഒരുപാട് അകലത്തേക്ക് അവയെ മാറ്റുക.
അല്ലെങ്കിൽ
അതിൽ നിന്നും പ്രചോദനം കണ്ടെത്തുക.
അല്ലെങ്കിൽ ചിന്തകളിലൂടെ
മറ്റൊരു രീതിയിൽ കാണുക.

ഗുണമേന്മ. ഖലീൽശംറാസ്

എത്ര അളവിൽ
ജീവിതം ലഭിച്ചുവെന്നതിലല്ല
പ്രാധാന്യം.
എത്ര ഗുണമേന്മയുള്ള
ജീവിതം
ലഭിച്ച കാലയളവിൽ
നയിക്കുന്നുവെന്നതിലാണ്.
അതു കൊണ്ട്
ജീവിച്ചു തീർന്നുകൊണ്ടിരിക്കുന്ന
നിന്നെ മരണത്തിലേക്കടുപ്പിച്ചു
കൊണ്ടിരിക്കുന്ന
സമയത്തെ കുറിച്ചോർത്ത്
വ്യസനിച്ചിരിക്കാതെ.
ജീവിക്കുന്ന
ഈ നിമിഷത്തിൽ
സംതൃപ്തി നൽകിയ
എതെങ്കിലും ചെയ്ത്
ഗുണമേന്മയുള്ള
ജീവിതം നയിക്കുക.

ആഘോഷം. ഖലീൽ ശംറാസ്

ആഘോഷം
മനസ്സിലാണ്.
ആഘോഷിക്കാനും
അതിലൂടെ സന്തോഷകരമായ
മാനസികാവസ്ഥ
കൈവരിക്കാനും പാകത്തിലുള്ള
ഒരുപാട് വിഭവങ്ങൾ
ഓരോ നിമിഷത്തിലും
നിന്റെ ചുറ്റുപാടുമുണ്ട്.
പലപ്പോഴായി
നെഗറ്റീവ് ചിന്തകളുടെ
അതിപ്രസരത്തിൽ
അവയിലേക്ക്
ഒന്നു ശ്രദ്ധ ചെലുത്താൻ പോലും
നീ മറന്നു പോവുന്നു.
ഒരു നിമിഷം
നിശ്ചലനായി ചുറ്റുപാടുകളിലേക്ക്
നോക്കുക.
ആഘോഷിക്കാനായി
എന്തെങ്കിലുമൊക്കെ
കണ്ടെത്തും.
ഒന്നും ലഭിച്ചില്ലെങ്കിൽ
പേടിക്കേണ്ട.
നിന്റെ ശ്വാസത്തിലേക്ക്
ശ്രദ്ധിക്കുക.
ഈ ഒരു നിമിഷത്തിലെ
നിന്റെ ജീവൻ തന്നെ
ആഘോഷിക്കാനുള്ള
ഏറ്റവും വലിയ വിഭവമല്ലേ.

കൊച്ചു കൊച്ചു ലക്ഷ്യങ്ങൾ. ഖലീൽശംറാസ്

ഓരോ ദിവസവും
ചെയ്തു തീർക്കാൻ
കുറേ കൊച്ചു കൊച്ചു
ലക്ഷ്യങ്ങൾ നിർവ്വഹിക്കുക.
ഉറണുമ്പോൾ
സഫലീകരിക്കപ്പെട്ട
ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കുക.
അവയെ സ്വപ്നം
കാണുക.
രാവിലെ സന്താഷത്തോടെ
ചാടി എഴുന്നേൽക്കുക.
നിന്റെ കൊച്ചു കൊച്ചു
ലക്ഷ്യങ്ങൾ സഫലമാക്കാനും
അതിലൂടെ വലിയ
സംതൃപ്തി കൈവരിക്കാനും
അവസരം ലഭിച്ചതിന്
നന്ദി പറഞ്ഞ്
ആവേശത്തോടെ
പ്രവർത്തിയുടെ
വീധിയിലേക്ക് പ്രവേശിക്കുക.

യാഥാർത്ഥ്യം.

ഈ ലോകത്തിൽ
ഇപ്പോൾ ഉണ്ടെന്ന് ഉറപ്പിച്ച്
പറയാവുന്ന
ഒറ്റ യഥാർത്ഥ്യമേ
ഇപ്പോഴുള്ളു.
ഒരു നിമിഷം
നിന്റെ ശ്വാസത്തിലേക്ക്
ശ്രദ്ധിക്കുക,
എന്നിട്ട് നിന്റെ
ജീവനിലേക്കിറങ്ങിചെല്ലുക.
എന്നിട്ടത് അനുഭവിച്ചറിയുക.
ശരിക്കും ഇതാണ്
ഇതുമാത്രമാണ്
നിനക്കനുഭവിച്ചറിയാവുന്ന
ഏക യാഥാർത്ഥ്യം.

പ്രതിസന്ധി. ഖലീൽശംറാസ്

പ്രതിസന്ധിയെന്നതൊന്ന്
പുറത്തെവിടേയും
അന്വേഷിക്കേണ്ട.
കണ്ടെത്താൻ കഴിയില്ല.
കാരണം
അവ പുറത്തെ
സാഹചര്യങ്ങളെ കാരണമാക്കി
നിന്റെ മനസ്സിന്റെ
തെറ്റായ പ്രതികരണമാണ്.
ഒരു പാട് മനുഷ്യർ
തങ്ങളിലെ ശക്തിയും
കഴിവും തിരിച്ചറിയാൻ
കാരണമാക്കിയതും
ഇത്തരത്തിലുള്ള
സാഹചര്യങ്ങളെ തന്നെയായിരുന്നുവെന്ന്
മറക്കാതിരിക്കുക.
അവരുടെ മാനസിക പ്രതികരണം
ഒരു മാതൃകയായി
നിലനിൽക്കുന്നിടത്തോളം
നിന്റെ തെറ്റായ പ്രതികരണതെറ്റായി
തന്നെ നിലനിൽക്കും.
സാഹചര്യത്തെ
തെറ്റായ പ്രതിസന്ധിയെന്ന് രുപപ്പെടുത്തുന്നതിനുപകരം.
പ്രചോദനം എന്ന
ശരിയായ പ്രതികരണം
രൂപപ്പെടുത്താൻ
ഉപയോഗപ്പെടുത്തുക.

ബോധമെന്ന തിയ്യേറ്റർ.ഖലീൽശംറാസ്

ബോധം എന്നാൽ
നിന്റെ ഉള്ളിലെ തിയ്യേറ്റർ
ആണ്.
പുറത്തുനിന്നും ചിത്രീകരിച്ച
ചലചിത്രങ്ങൾ
പ്രദർശിപ്പിക്കാനുള്ള തിയ്യേറ്റർ.
നീയാണ് ചിത്രത്തിന്റെ
സംവിദായകനും
അഭിനേതാവും
കാണിയും.
ചിത്രം ഏതുരീതിയിലാവണമെന്ന
തീരുമാനിക്കേണ്ടതും
നീയാണ്.
നിന്നെ സ്വയം
സംതൃപ്തപ്പെടുത്താൻ പാകത്തിൽ
ഏത് രീതിയിൽ
വേണമെങ്കിലും
ആ ചലചിത്രം
രുപപ്പെടുത്താം.

അവർ അവരാണ്. ഖലീൽ ശംറാസ്

ഓരോ വ്യക്തിയേയും
അവരായി മാത്രം കാണണം.
നീയുമായി താരതമ്യപ്പെടുത്തരുത്.
നിന്റെ സ്വത്തവുമായി
ഒരു സാദൃശ്യം പോലും
ഉണ്ടാവുമെന്ന് പ്രതീക്ഷിക്കരുത്.
അവരുടെ വാക്കുകളെ,
അഭിപ്രായങ്ങളെ,
വൈകാരിക പ്രകടനങ്ങളെയെല്ലാം
പൂർണ്ണമായും
അവരുടേതായി കാണണം.
നിന്നോട് പൊരുത്തപ്പെട്ടതും
നിനക്ക് ഇഷ്ടപ്പെട്ടതും
ആവണമെന്ന്
ആഗ്രഹിക്കരുത്.
ആ ആഗ്രഹമാണ്
പലപ്പോഴും
മറ്റുള്ളവരുടെ വാക്കുകളും
പ്രവർത്തികളും
നീ ആഗ്രഹിച്ച രീതിയിൽ
അല്ലാതിരിക്കുമ്പോൾ
ഒരു ഷോർട്ട് സർക്യൂട്ടായി
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത്.

സ്വകാര്യത. ഖലീൽശംറാസ്

നിന്റെ മനസ്സിൽ
നീ അനുഭവിക്കുന്ന
ഓരോ വികാരങ്ങളും
അവിടെ നടന്നുകൊണ്ടിരിക്കുന്ന
സ്വയം സംസാരങ്ങളും
നിന്റെ തികച്ചും സ്വകാര്യമായ
കാര്യങ്ങളാണ്.
പക്ഷെ മറ്റുള്ളവരൊക്കെ
അത് കാണുകയും
കേർക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നുവെന്ന്
നിന്റെ മനസ്സ്
നിന്നെ തെറ്റിദ്ധരിപ്പിക്കുന്നു.
അതാണ് പലപ്പോഴും
നിന്നെ അശാന്തിയിലേക്ക് നയിക്കുന്നത്.
ക്ഷമ നഷ്ടപ്പെടുത്തുന്നത്.

Sunday, May 28, 2017

ദൈവത്തിനുള്ള കാഴ്ച്ചവസ്തു. ഖലീൽശംറാസ്

അറിവിന്റെ
കണ്ണിലൂടെ
പ്രപഞ്ചാത്ഭുങ്ങളെ
നിരീക്ഷിക്കുക.
ആ നിരീക്ഷണത്തിൽ
നിന്നും
ദൈവത്തെ അനുഭവിച്ചറിയുക.
എന്നിട്ട് നിന്റെ
ആന്തരികലോകത്തിലേക്ക്
നോക്കുക.
നിന്റെ ജീവനേക്കാൾ
നിന്നെ അറിയുന്ന
നിന്റെ ദൈവത്തെ അറിയുക.
നിന്റെ ആന്തരിക
ലോകത്തിന്റെ
ഏറ്റവും പ്രിയപ്പെട്ട നിരീക്ഷകനായി
ദൈവത്തെ കാണുക.
നീയും ദൈവവും തമ്മിൽ
എറ്റവും ആത്മാർത്ഥമായ
ബന്ധം സ്ഥാപിക്കുക.
ആന്തരിക ലോകത്തെ
ഏറ്റവും പ്രിയപ്പെട്ട കാരുണ്യവാനായ
ദൈവത്തിനുള്ള
കാഴ്ച്ചവസ്തുവാക്കുക.

Saturday, May 27, 2017

ഈ പുണ്യമാസത്തിൽ കാണാൻ പറ്റുന്നത്. ഖലീൽ ശംറാസ്

സമൂഹം
മതത്തിന്റെ അടിസ്ഥാന
വിഷയങ്ങളായ
ഐക്യത്തിലേക്കും
മിതത്വത്തിലേക്കും
കരുണയിലേക്കും
അറിവിലേക്കും തിരിച്ചുവരുന്നുവെന്നതാണ്
ഈ ഒരു
പുണ്യമാസത്തിൽ
കാണാൻ പറ്റുന്ന കാഴ്ച.
തീവ്രവാദികൾ മതത്തിനുണ്ടാക്കിയ
വ്രണങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്നു.
തീവ്രവാദം അപ്രത്യക്ഷമാവുന്നു.
ഭക്ഷണത്തിൽ മിതത്വം
പാലിക്കാനുള്ള കൽപ്പനകളെ
അവഗണിച്ച മനുഷ്യർ
മാന്യമായ ഭക്ഷണ രീതിയിലേക്ക്
തിരിച്ചു പോവുന്നു.
പരസ്പര തർക്കങ്ങൾ
ഒരുപാട് കുറയുന്നു.
പറ്റെ അപ്രത്യക്ഷമായി
എന്നല്ല മറിച്ച് ഒരുപാട്
കുറഞ്ഞുവെന്നാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും
നിർബന്ധിതവും
അല്ലാത്തതുമായ
ദാനധർമ്മങ്ങളിൽ
മറ്റുള്ളവരിലേക്ക് കൂടി
ആ കാരുണ്യം
വാപിച്ചുതുടങ്ങിയെന്നതാണ്
ഈ ഒരു മാസത്തിൽ ഞാൻ കണ്ട
കാഴ്‌ച.
ഒരുപക്ഷെ
രാക്ഷസ രാഷ്ട്രീയം
സൃഷ്ടിക്കാൻ സാധ്യതയുള്ള
പരസ്പര അനൈക്യത്തിനും
വിവേചനത്തിനുമെല്ലാം
തടയിടാനുള്ള
മനുഷ്യ മനസ്സുകളിൽ രുപപ്പെട്ടുകൊണ്ടിരിക്കുന്ന
പ്രതിരോധമായിരിക്കും
ഇതിനു പിറകിൽ.
കുട്ടികൾ പോലും
നിർബഡിതവും അല്ലാത്തതുമായ
ധ്യാന നമസ്കാര മുറകളിൽ
വ്രതമനുഷ്ടിച്ചും അല്ലാതെയും
മുഴുകുന്ന കാഴ്ച
എങ്ങും കാണാം.
ആരിലും അക്രമണത്തിന്റെ
സ്വരങ്ങൾ ഇല്ല.
തീവ്രവാദങ്ങൾ ഇല്ല.
കളവുപറയരുത്,
കുറ്റം പറയരുത്,
സമ്പത്തിൽ നിന്നും ഒരു പങ്ക്
അർഹപ്പെട്ടവർക്ക് നൽകണം,
കാരുണ്യം നിലനിരത്തണം
തുടങ്ങിയ നല്ല പ്രേരണകൾ മാത്രമാണ്
ഉള്ളത്.
പാപങ്ങൾ എരിയിച്ചു കളയുന്ന
ഈ ദിനരാത്രങ്ങളെ
സർവ്വലോകപരിപാലകനായ,
കാരുണ്യവാനായ,
നിർഭയനായ, കരുണ നിറഞ
ദാസനായി ജീവിക്കുക.

പ്രപഞ്ചത്തെ അനുഭവിക്കുക.ഖലീൽശംറാസ്

സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും
ഭൂമിയും അടങ്ങിയ
പ്രപഞ്ച വിസ്മയങ്ങളെല്ലാം
ഈ നിമിഷം നിലനിൽക്കുന്ന
യാഥാർത്ഥ്യങ്ങളാണ്.
അവ യാഥാർത്ഥ്യങ്ങളായി
അനുഭവിക്കാൻ
നിനക്ക് കഴിയണം.
നിന്റെ ശ്രദ്ധയെ
അതിലേക്ക്
കേന്ദ്രീകരിക്കണം.
ഈ വിസ്മയങ്ങളുടേയും
നിനേറെയും
അടിസ്ഥാന കണികകൾ
ഒന്നാണ് എന്ന് മനസ്സിലാക്കണം.
ഒരേ ശക്തിയുടെ
നിയന്ത്രണത്തിലാണ്
അവയും നീയുമെന്ന
സത്യം ഉൾകൊള്ളണം.
എന്നിട്ട് അനുഭവിക്കണം.

ജീവിതത്തിന് പിറകെ. ഖലീൽശംറാസ്

ആരും നിന്റെ
ജീവിതത്തിന്റെ പിറകെ
ഓടുന്നില്ല.
ഇവിടെ എല്ലാവരും
സ്വന്തം ജീവിതത്തിന്
പിറകെ ഓടുന്നവരാണ്.

അവകാശ സംരക്ഷണം.ഖലീൽശംറാസ്

കൺമുമ്പിലുള്ള
പരിമിതമായ കാഴ്ചവസ്തുക്കളുടെ
അവകാശ സംരക്ഷണത്തിനു വേണ്ടി
വാദിക്കാനേ
ഇവിടെ ആളുകളുള്ളു.
പക്ഷെ മനുഷ്യ കാഴ്ചക്കപ്പുറത്തേക്ക്
വ്യാപിച്ചു കടക്കുന്നതാണ്
ഈ ലോകം.
അതുകൊണ്ടാണ്
സുക്ഷ്മജീവജാലങ്ങൾക്കും
സസ്യങ്ങൾക്കും
എന്തിനുപരി
പിറക്കാതെ പോയ
മനുഷ്യ ബീജങ്ങൾക്കുവേണ്ടി പോലും
ഇവിടെ വാദിക്കാൻ
ആളില്ലാതെ പോയത്.

ജീവിത പുഷ്പ്പങ്ങൾ.ഖലീൽശംറാസ്

നിറയെ മുള്ളുകളുള്ള
ആഴത്തിലേക്കിറങ്ങിയ
വികൃതമായ വേരുകളുള്ള
റോസാചെടിയിലാണ്
അതിസുന്ദരമായ
റോസാപൂക്കൾ
വിരിഞ്ഞു നിൽക്കുന്നത്
എന്ന് നീ കാണുക.
അതുപോലെ
പ്രശ്നങ്ങളും
പീഢനങ്ങളും
നിറഞ്ഞ ജീവിത സാഹചര്യങ്ങളാവുന്ന
ചെടിയിലാണ്
സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും
ജീവിത പുഷ്പങ്ങളെ
വിരിയിക്കേണ്ടത്
എന്ന് മറക്കാതിരിക്കുക.

പ്രതീക്ഷിച്ചത് സംഭവിക്കുമ്പോഴല്ല പ്രശ്നം.ഖലീൽശംറാസ്

അപ്രതീക്ഷിതമായത്
അല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹത്തിന്റെ
ഭരണ നേതൃത്വത്തിൽ
ആരൊക്കെവന്നാൽ
എങ്ങിനെയൊക്കെയാവുമെന്ന്
മുമ്പേ വ്യക്തമാണ്.
പക്ഷെ കാത്തിരുന്നത്
വന്നണയുന്നതിലല്ല
പ്രശ്നം.
അപ്പോൾ നിന്നിൽ
പിറക്കപ്പെടുന്ന
മാനസികാവസ്ഥകളാണ്
നിന്നെ ബാധികുന്ന പ്രശ്നം.
അവ നിന്റെ
മനസ്സിൽ നെഗറ്റീവ്
വൈകാരികത
സൃഷ്ടിക്കുകയും
മനസ്സിനെ അസ്വസ്ഥമാക്കുകയും
ചെയ്യുമ്പോഴാണ് പ്രശ്നം.

ഫലങ്ങൾ. ഖലീൽശംറാസ്

അവരുടെ
ആചാരാനുഷ്ടാനങ്ങളിലേക്കും
ചുണ്ടുകളിൽ നിന്നും
ഉരിയാടുന്ന മന്ത്രങ്ങളിലേക്കും
നോക്കേണ്ട.
മറിച്ച് അവരുടെ
കർമ്മങ്ങൾ
അവർക്കു നൽകിയ
ഫലങ്ങൾ അവരിൽ
പ്രതിഫലിക്കുന്നുണ്ടോ
എന്ന് മാത്രം നോക്കുക.
അനുഭവിക്കുക.
നൻമ നിറഞ്ഞ ഫലങ്ങൾ.

ക്ഷമിക്കാൻ പരിശീലിക്കുക.ഖലീൽശംറാസ്

ക്ഷമ വിശ്വാസത്തിന്റെ
പകുതിയാണ്.
അത് സമാധാനത്തിന്റെ
വഴിയാണ്.
ക്ഷമിക്കുക.
ആർക്കും ഒന്നിനും
പോറലേൽപ്പിക്കാൻ
കഴിയാത്ത
നിന്റെ അസ്തിത്വത്തെ
വികൃതമാക്കാതെ
കാത്തുസുക്ഷിക്കണമെങ്കിൽ,
ഉള്ളിലെ ശാന്തമായ
ജീവിതത്തെ
മരണംവരെ തുടരണമെങ്കിൽ
എന്നും
നീ ക്ഷമിക്കാൻ
പരിശീലിപ്പിക്കുക.

ഏറ്റവും നല്ല ഭക്ഷണം. ഖലീൽശംറാസ്

ശരീരത്തെ
ശുദ്ധവും
പോഷകമൂല്യമുള്ളതുമായ
ഭക്ഷണം കൊണ്ട് ഊട്ടണം.
അശുദ്ധവും
പോഷകമൂല്യമില്ലാത്തതുമായ
ഭക്ഷണങ്ങൾ
നിശിദ്ധമാണ്.
പക്ഷെ അതിലേറെ
പ്രധാനമാണ്
നീ നിന്റെ മനസ്സിനെ
ഊട്ടുന്ന ഭക്ഷണം.
കാരുണ്യവാനായ
ഒരു ദൈവത്തിൽ സമർപ്പിച്ചവനാണ്
നീയെങ്കിൽ
നിന്റെ മനസ്സിനെ
വിരുന്നൂട്ടേണ്ടത്
കരുണകൊണ്ടും സ്നേഹം കൊണ്ടുമാണ്.
അല്ലാതെ
പകയുടേയും
കോപത്തിന്റേയും
വിഷങ്ങൾകൊണ്ടല്ല.
അറിവാണ്
മനസ്സിന്റെ വിരുന്നു സൽക്കാരം
അല്ലാതെ വൈകാരികതയല്ല.

Friday, May 26, 2017

നല്ല സമൂഹത്തിന്റെ ഭാഗമാവാൻ. ഖലീൽ ശംറാസ്

നേരിട്ടറിയുന്നവർ പറയും
മനുഷ്യസ്നേഹത്തിനും
കരുണക്കും
പ്രാധാന്യം കൊടുക്കുന്ന
സമൂഹം എന്ന്.
നേരിട്ടറിയാത്തവരും
അറിയാതെ മുങ്ങി നടക്കുന്നവരും
പറയും
ഭീകരൻമാരും
അശാന്തരുമെന്ന്.
അറിയിക്കാനോ
ആയിപ്പിക്കാനോ നിൽക്കാതെ.
വിവാദ വിഷയങ്ങളിൽ
മനസ്സ് കേന്ദ്രീകരിച്ച്
ഉള്ളിലെ സമാധാനം
നഷ്ടപ്പെടുത്താതെ
മറ്റുള്ളവർക്ക്
കാരുണ്യവും ആശ്വാസവുമായി
ഈശ്വര സമർപ്പണത്തിന്റെ
ഭാഗമായി അതിനെകണ്ട്
മരണത്തിലേക്ക് കുതിച്ചു പായുന്ന
ജീവിതത്തെ
സമാധാനത്തിന്റെ വഴിയിലൂടെ
മുന്നോട്ട് കുതിപ്പിക്കുക.
അതാണ് നല്ലോരു
സമൂഹത്തിലെ അംഗമെന്ന
നിലയിൽ
നിനക്ക് ചെയ്യാനുള്ളത് .

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...