പ്രശ്നങ്ങൾ. ഖലീൽ ശംറാസ്

നീ പറയുന്നു
സാഹചര്യങ്ങൾ പ്രതികൂലമാണെന്ന്.
സമൂഹം
പ്രശ്നമയമാണ് എന്ന്.
ഇനി നിന്റെ
ഏറ്റവും അടുത്ത
ബന്ധങ്ങളിലേക്ക്
നോക്കുക
പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിലേക്ക്.
സമുഹത്തിലുള്ളതിനേക്കാൾ
പ്രശ്നങ്ങൾ അവിടെ
കാണാൻ കഴിയുന്നില്ലേ?
ഇനി നീ നിന്നിലേക്ക്
വരിക
നിന്റെ ചിന്തകളിലേക്കും
സ്വയം സംസാരത്തിലേക്കും
വരിക.
അവിടെ പ്രശ്നങ്ങളില്ലേ?
ഒന്നുകൂടി സൂക്ഷ്മമായി നോക്കു
അപ്പോൾ നിനക്കൊരു
കാര്യം
വ്യക്തമാവും.
പ്രശ്നങ്ങളൊക്കെ അവിടെയാണ എന്ന്.

Popular Posts