സന്തോഷത്തോടെ ചാടിയെഴുനേൽക്കുക. ഖലീൽശംറാസ്

രാവിലെ രണ്ടു കയ്യും
മേലോട്ടുയർത്തി
സന്തോഷത്തോടെ
ചാടി എഴുനേൽക്കുക.
കാരണം ലോകത്തെ
ഏറ്റവും വലിയ
ഒരു വിജയത്തിന്
സാക്ഷിയും
അർഹനുമായിരിക്കുകയാണ് നീ.
ജീവിച്ചിരിക്കുന്നു
അല്ലെങ്കിൽ മരിച്ചിട്ടില്ല
എന്ന വൻ വിജയത്തിന്.
സന്തോഷത്തോടെ
ചാടിയെഴുന്നേറ്റ്
ജീവനുള്ള ശരീരവും മനസ്സുമായി
ജീവസ്സുറ്റ ഒരു
സമയം സൃഷ്ടിക്കാൻ
ഒരുങ്ങുക നീ.

Popular Posts