ചിന്തകളെ മുലയൂട്ടുക. ഖലീൽ ശംറാസ്

ഒരമ്മ കുഞ്ഞിനെ
മുലയൂട്ടുന്ന ലാളനയോടെ
നിന്റെ ചിന്തകളെ
മുലയൂട്ടുക.
നൻമയുടേയും
സന്തോഷത്തിന്റേയും
അറിവിനേറെയും
പോഷകമൂല്യമുള്ള
വിഷയങ്ങൾ
അവക്ക് സമ്മാനിക്കുക .
നിന്റെ മനസ്സമാധാനവും
ആത്മവിശ്വാസവും
തകർത്തതും
മൂല്യമില്ലാത്തതുമായ
വിഷമയവുമായ
വിഷയങ്ങൾ
ചിന്തകൾക്ക് സമ്മാനിച്ച്
നിന്റെ ജീവിതമൂല്യം
നഷ്ടപ്പെടുത്താതിരിക്കുക.

Popular Posts