നിയമ ലംഘനം. ഖലീൽശംറാസ്

ഇവിടെ നിയമ ലംഘനങ്ങൾ
എന്നതൊന്നേ നടക്കുന്നുള്ളു.
ആദ്യം സ്വന്തത്തിലേക്ക് നോക്കുക.
എപ്പോഴും സന്തോഷവാനും
സംതൃപ്തവാനായും
ജീവിക്കേണ്ട മനുഷ്യൻ
നെഗറ്റീവായ സ്വയം സംസാരങ്ങളിലൂടെ
അടിസ്ഥാന നിയമം
ലംഘിക്കുന്നു.
ഇനി അടുത്ത ബന്ധങ്ങളിലേക്ക്
നോക്കുക.
കുട്ടികളാടും ഇണയോടുമുള്ള
ബന്ധങ്ങൾ.
അവരോട് സ്നേഹത്തോടെ
മാത്രം പെരുമാറണമെന്ന
അടിസ്ഥാന നിയമത്തെ
ലംഘിച്ചുകൊണ്ട്
അവരോട് എപ്പോഴും
കലഹിച്ചു കൊണ്ടിരിക്കുന്നു.
ഇനി സമൂഹത്തിലേക്ക് നോക്കുക.
അവിടെ അനാവശ്യമായ
കുറ്റപ്പെടുത്തലുകളും
ചർച്ചകളും ഒക്കെയായി
അവരോട് നല്ലരീതിയിൽ
വർത്തിക്കുക
എന്ന അടിസ്ഥാന നിയമത്തിൽ നിന്നും
വ്യതിചലിച്ചുകൊണ്ടേയിരിക്കുന്നു.
നൻമയും സമാധാനവും
മുറുകെ പിടിച്ച
നല്ല മനുഷ്യനായി
ജീവിക്കുക എന്ന
അടിസ്ഥാന നിയമം
മുറുകെ പിടിച്ച് ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്