ശത്രുത വീണുടയാൻ. ഖലീൽശംറാസ്

നിനക്ക് ഒരു
വ്യക്തിയുടേയോ പ്രസ്ഥാനത്തിന്റേയോ
ശത്രുവായി നില നിൽക്കണമെങ്കിൽ
അതിനെ കുറിച്ച്
അതിന്റെ യഥാർത്ഥ
ഉറവിടത്തിൽനിന്നുമുള്ള
അറിവിൽ നിന്നും മാറി നിൽക്കണം.
യഥാർത്ഥ അറിവാകുന്ന
പൂന്തോപ്പിന്റെ
തൊട്ടടുത്തു കൂട ഒന്ന്
കടന്നു പോയാൽമാത്രം
മതിയാവും
ആ ശത്രുത പൊട്ടി തകിടം മറിയാനും
അതിലൂടെ സ്വന്തം
മനസ്സിലെ അശാന്തി
അപ്രത്യക്ഷമാവാനും.
ശത്രുതക്ക് പകരം
സ്‌നേഹവും
അശാന്തതക്ക് പകരം
ശാന്തിയുമാണ് ആഗ്രഹിക്കുന്നതെങ്കിൽ
ഇതൊന്നു പരീക്ഷിച്ചാൽ മതി.

Popular Posts