ശുന്യതയിലെ ശക്തി. ഖലീൽ ശംറാസ്

അന്തരീക്ഷ വായു
ശ്വസിച്ചുകൊണ്ട്
മനുഷ്യൻ പറയുന്ന
ഇവിടെ ശൂന്യതയാണെന്ന്.
സ്വന്തം ജീവന്റെ
സ്പന്ദനങ്ങളോ
ചിന്തകളുടെ ശക്തിയോ
അറിയാതെ
അവിടേയും
മനുഷ്യൻ കാണുന്നത്
ശുന്യതയാണ്.
ദൈവവും
മനുഷ്യന് ശൂന്യതയാണ്.
എന്തൊക്കെ മനുഷ്യൻ
പറഞ്ഞാലും
അവൻ ശൂന്യമെന്നവഗണിച്ചവയിലെ
ശക്തിയെ തിരിച്ചറിഞ്ഞ്
അവയെ അവന്റെ
ജീവിതത്തിന് മുന്നോട്ട് നയിക്കാൻ
ഫലപ്രദമായ
ഉൾപ്രേരണയാക്കാൻ
ഉപയോഗപ്പെടുത്തിയേ പറ്റൂ.

Popular Posts