പീഡനം. ഖലിൽ ശംറാസ്

പീഡിപ്പിക്കുന്നവൻ
പീഡിതനോട് പറയും
എടാ....
നീ ഒന്നിനും കൊള്ളരുതാത്തവനാണ്.
നിനക്ക് ജീവിക്കാൻ
പോലും അർഹതയില്ല.
പീഡിതൻ അതെങ്ങാനും
കേട്ട് അതിനനുസരിച്ച്
തന്നെ കൊള്ളരുതാത്തവനും
ജീവിക്കാൻ അർഹതയില്ലാത്തവനായും
സ്വയം കണ്ടാൽ.
ശരിക്കും
പീഡിപ്പിക്കുക എന്ന ഭ്രാന്തു പിടിച്ച
ഒരു മനുഷ്യമനസ്സിന്റേയോ
വ്യവസ്ഥയുടേയോ
ഭ്രാന്തുപിടിച്ച മനസ്സിന്റെ
വിസർജ്യ വസ്തുക്കളെ
വാരി തിന്ന്
സ്വയം ചർദ്ദിക്കുകയും
പീഡിപ്പിച്ചവനേക്കാൾ
അധപ്പതിച്ച ഒരവസ്ഥയിലേക്ക്
തരം താഴുകയാണ് ചെയ്യേണ്ടത്.
മറിച്ച്
പിഡിപ്പിക്കപ്പെട്ടവൻ
പീഡിപ്പിക്കുക എന്ന ഭ്രാന്തിനെ
പ്രതിരോധിക്കേണ്ടത്
ആ ഭ്രാന്തില്ലാത്ത അവസ്ഥയിൽ
അവരിൽ നിന്നും
വരുന്ന വാക്കുകളെയാണ്
ശ്രവിക്കേണ്ടത്.
നീയും ജീവിക്കാൻ അർഹനാണ്.
നീ കൂടുതൽ കൂടുതൽ
പ്രയത്നിക്കേണ്ടിയിരിക്കുന്നുവെന്നാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്