കുളിക്കുമ്പോൾ. ഖലീൽശംറാസ്

ഷവറിൽ നിന്നും ജലതുള്ളികൾ
ശരീരത്തിലേക്ക്
ഉറ്റി ഉറ്റി വീഴുമ്പോൾ
ശരിക്കും
നീ ആ ഒരു സമയത്തിൽ
നിന്റെ ശരീരത്തെ മാത്രമല്ല
വൃത്തിയാക്കുന്നത്
നിന്റെ മനസ്സിനെ
കൂടിയാണ്.
പക്ഷെ അതിന്
നീ ആ ജലതുള്ളികളെ
നിരീക്ഷിക്കണം
അതിന്റെ ശബ്ദം ശ്രവിക്കണം.
അത് ഒരു പ്രിയ ചുമ്പനമായി
നിന്നിൽ സ്പർശിക്കുമ്പോഴുള്ള
സുഖം ആസ്വദിക്കണം.
ഏറ്റവും സസൂക്ഷ്മ കണികകളായ
ആറ്റം തലത്തിലുള്ള
നിങ്ങൾ തമ്മിലുളള
സാദൃശ്യവും ഐക്യവും
അറിയണം.

Popular Posts