വികാരങ്ങളാവുന്ന ബലൂൺ. ഖലീൽശംറാസ്

വികാരങ്ങളായ ബലൂണിലേക്ക്
ചിന്തകളെ ഊതി നിറക്കുമ്പോൾ
അവ വീർത്തു പൊട്ടി
നിന്റെ മനസ്സിനെ പ്രകമ്പനം കൊള്ളിക്കും.
ഏതു തരം ചിന്തകളെയാണ്
ലൂണിലേക്ക് നിറയ്ക്കുന്നത് എന്ന് ശ്രദ്ധിക്കുക.
നെഗറ്റീവാണെങ്കിൽ
അത് അശുദ്ധ വായുവാണ്.
പോസിറ്റവാണെങ്കിൽ
ശുദ്ധവുമാണ്.
നെഗറ്റീവ് വായു
ചൂടുവായുവാണ്
വീർത്തു പൊട്ടിയില്ലെങ്കിൽ പോലും
ബലൂണിനേയും അതിലൂടെ
നിന്റെ മനസ്സിനേയും ഉരുക്കി കളയും.

Popular Posts