പൂർണ്ണ മനുഷ്യൻ. ഖലീൽശംറാസ്

മനുഷ്യനെ പൂർണ്ണനായി
കാണുക.
അവന്റെ ശരീരത്തേയും
അത് കേന്ദ്രമാക്കി
അനന്തമായി വ്യാപിച്ചു കിടക്കുന്ന
മനസ്സിനേയും കാണുക,
കേൾക്കുക,
അനുഭവിക്കുക.
അവന്റെ വികാരങ്ങളേയും
വിചാരങ്ങളേയും
അറിയുക.
അവനിലെ
സുഖത്തേയും
ദുഃഖത്തേയും അറിയുക.
അല്ലാതെ അവനാവുന്ന
അനന്തതയിലെ
ഏതെങ്കിലും
ഒരു ഭാഗമെടുത്ത്
അതിനെ അവനായി
അല്ലെങ്കിൽ അവളായി
വ്യാഖ്യാനിച്ച്
അതിനനുസരിച്ച്
നിർവചിക്കുകയും
പ്രതികരിക്കുകയും
ചെയ്യുകയല്ല വേണ്ടത്.

Popular Posts