ഓഫാക്കാൻ പറ്റാത്ത യന്ത്രം. ഖലീൽശംറാസ്

മരണം വരെ
ഓഫാക്കാൻ പറ്റാത്ത
ഒരു യന്ത്രമാണ്
നിന്റെ മനസ്സ്.
ചിന്തകളിൽ നിന്നും
ചിന്തകളിലേക്കും
അതിൽ നിന്നും
വികാരങ്ങളിലേക്കും
യാത്ര ചെയ്തു കൊണ്ടിരിക്കുന്ന
യന്ത്രം.
പക്ഷെ ആ യാത്രയുടെ
ദിശ തീരുമാനിക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
നല്ല ചിന്തകൾ തിരഞ്ഞെടുക്കുന്നതിലൂടെ
ആ യാത്ര നല്ലതിലൂടെയാവുന്നു.

Popular Posts