സോഷ്യൽ മീഡിയയെ തുറന്ന ടോയിലറ്റാക്കുന്നവർ. ഖലീൽശംറാസ്

ചിലർക്കൊക്കെ
സോഷ്യൽ മീഡിയ
ഒരു തുറന്ന ടോയിലറ്റുപോലെയാണ്.
മറ്റുള്ളവർ തൊട്ടടുത്തുണ്ട്
എന്ന ബോധമില്ലാതെ
മനസിലെ വിസർജ്യവസ്ഥുക്കൾ
നിക്ഷേപിക്കാനുള്ള സ്ഥലം.
ചിലർക്ക് അത് നോക്കി നിൽക്കാനും
അതുപോലെ പകരത്തിനുപകരം
ചെയ്യാനുമാണിഷ്ടം.
മറ്റു ചിലർക്ക്
പ്രത്യേകിച്ച് മറ്റുള്ളവരുടെ
പ്രതികരണങ്ങൾ കാരണമായി
മനസ്സമാധാനം നഷ്ടപ്പെടുത്തുന്നവർ
ഈ വിസർജ്യങ്ങൾ
ഒരുളുപ്പുമില്ലാതെ
എടുത്ത് തിന്നുന്നവർ ആണ്.
വളരെ കുറച്ച് പേർ
ഈ സംസ്കാര ശൂന്യതയെ കണ്ട്
മൂക്ക് പൊത്തുന്നു.
ഇതു പോലെയായില്ലല്ലോ എന്ന്
സ്വയം ആശ്വസിക്കുന്നു..

Popular Posts