നഗ്‌നത മറച്ച് പുറത്തിറങ്ങുക.ഖലീൽശംറാസ്

ഒറ്റക്കിരിക്കുമ്പോൾ
നീ ഒരു പക്ഷെ
നഗ്നനായിരിക്കാം.
പക്ഷെ സമുഹത്തിലേക്കിറങ്ങുമ്പോൾ
ആ നഗ്നത മറച്ചുകൊണ്ട് വേണം
പുറത്തിറങ്ങാൻ.
അതുപോലെയാണ്
നിന്നിൽ വാഴുന്ന
ചിന്തകൾ,
പ്രത്യേകിച്ച്
സാമൂഹിക സാഹചര്യങ്ങളുടെ
പ്രേരണയാൽ
ഉരുത്തിരിഞവ.
നിന്നിൽ സൃഷ്ടിക്കുന്ന
ഓരോരോ വികാരങ്ങൾ ഉണ്ട്.
സമൂഹത്തിന് മുന്നിൽ
അവയെ
പ്രതികരണങ്ങളായി
അവതരിപ്പിക്കാനുള്ള
ഒരു ത്വര നിന്നിൽ ഉണ്ടാവും.
പലപ്പോഴും
അത് നഗ്നനായി
പുറത്തിറങ്ങുന്നതുപോലെയായി
അവ മാറാറുണ്ട്.

Popular Posts