പരാജയത്തിൽനിന്നും വിജയം.ഖലീൽശംറാസ്

കനത്ത പരാജയത്തിലും
വിജയത്തിന്റേതായ
എന്തെങ്കിലും ചേരുവകൾ
കണ്ടെത്തി അതിൽ
അഭിമാനിക്കുന്നത് നല്ലതാണ്.
പരാജയത്തിൽ നിന്നും
മുന്നോട്ട് കുതിക്കാനും
അതിനെ ഒരവലോകനമാക്കി
പിന്നീട് വിജയം കൈവരിക്കാനും
അത് സഹായിക്കും.
പക്ഷെ പലപ്പോഴും
പരാജയപ്പെട്ടവർ
ഈ ന്യായീകരണങ്ങളെ
അവരുടെ തന്നെ ഭാവി വിജയത്തിലേക്കുള്ള
പാഥയാക്കുന്നതിനു പകരം.
വൻ വിജയം നേടിയവരെ
പരിഹസിക്കാനും
അവരുടെ വിജയത്തെ
കൊച്ചാക്കാനും
പരിഹസിക്കാനും
ശ്രമിക്കുമ്പോൾ
അവർക്ക് വീണ്ടും വീണ്ടും
ജയിക്കാനുള്ള
അവസരമാണ്
പരാജയപ്പെട്ടവർ ഒരുക്കുന്നത്.
വിജയിച്ചവരെ അഭിനന്ദിക്കുക.
വിജയത്തെ മാതൃകയാക്കുക.
ഇത്രയും വലിയ വിജയം നൽകാൻ
സ്പെഷ്യൽ ആയി
എന്ത് കാരുണ്യ പ്രവർത്തികളാണ്
ചെയ്യുന്നത് എന്ന് അറിയുക.
അതിനെ മാതൃകയാക്കുക.
അതാണ് ചെയ്യേണ്ടത്
പരാജയത്തിൽ നിന്നും
വിജയം കൈവരിക്കണമെങ്കിൽ.

Popular Posts