കൺകുളിർമകളായ കുട്ടികൾ. ഖലീൽശംറാസ്

കുട്ടികൾ നിങ്ങൾക്ക്
കൺകുളിർമയാണ്.
എന്നിട്ടും
ഒന്നു കളിക്കുമ്പോൾ
കുസൃതി കാണിക്കുമ്പോൾ
അവർക്കു മുമ്പിൽ
ഒരു തീവ്രവാദിയായി,
ദീകരവാദിയായി
എന്നാൽ അവരുടെ
നല്ല രക്ഷിതാക്കളെന്ന
കിരീടവും ചൂടി
നിങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഒരു മേലധികാരിക്കു മുമ്പിൽ
അനീധിക്കേണ്ട ഘട്ടങ്ങളിൽ
ഒരു എലിയെ പോലെ
ചുരുങ്ങി പോയ നിങ്ങൾ
ആ കുട്ടികൾക്കുമുമ്പിൽ
അവരെ കടിച്ചുകീറിയ
പുലിയായി
പലപ്പോഴും പ്രത്യക്ഷപ്പെടുന്നു.
ഈ ശൈലി മാറ്റുക.
നിങ്ങളുടെ
കുട്ടികളുടെ സമാധാനവും
സന്തോഷവും മാതൃകയായി
നിങ്ങൾ മാറുക.
അവരിലെ
കുട്ടിത്വത്തെ മാനിക്കുകയും
ആസ്വദിക്കുകയും ചെയ്യുക.

Popular Posts