നൻമകൾ പുലരുമ്പോൾ. ഖലീൽ ശംറാസ്

നീ പുലർന്നുകാണാൻ
ആഗ്രഹിച്ച നൻമകൾ
മറ്റുള്ളവരിലൂടെ
അത് നീ ശത്രുവെന്ന്
മുദ്രകുത്തിയവരിലൂടെ പോലും
പുലർന്നുകാണുമ്പോൾ
അതിൽ സന്തോഷിക്കുക.
അതിനെ അഭിനന്ദിക്കുക.
പ്രോൽസാഹിപ്പിക്കുക.
അല്ലാതെ അവ പുലരേണ്ടത്
നിന്നിലൂടെ മാത്രമാവണം
എന്ന് അഹങ്കരിക്കരുത്.

Popular Posts