വിമർശന കേന്ദ്രങ്ങൾ. ഖലീൽ ശംറാസ്

മറ്റുള്ളവരെ വിമർശിച്ചുകൊണ്ടിരിക്കാനും
താരതമ്യം ചെയ്തു കൊണ്ടിരിക്കാനും
പ്രേരിപ്പിക്കുന്ന
ചില കേന്ദ്രങ്ങൾ
മനുഷ്യരുടെ തലച്ചോറിൽ ഉണ്ട്.
സ്വന്തം ശീലങ്ങളിലൂടെ
അതിൽ പുതിയ
നാഡീ വഴികൾ രൂപപ്പെടുന്നു
നിത്യേന വിമർശനങ്ങളിലും .
താരതമ്യപ്പെടുത്തലിലും
മുഴുകുന്നവരിൽ ഈ
കേന്ദ്രം വളരെ ശക്തമാണ്.
അതുകൊണ്ടാണ്
അവർ വിമർശിച്ചുകൊണ്ടേയിരിക്കുന്നതും.
താരതമ്യപ്പെടുത്തി
സ്വയം മാറ്റും മറ്റുള്ളവരുടെ മാറ്റും
കുറക്കുന്നതും.
ഈ കേന്ദ്രങ്ങളുടെ ശക്തി
കാക്കാൻ
ആദ്യം വേണ്ടത്
തിരിച്ചറിവാണ്.
പുറത്തെ യാഥാർത്ഥ്യങ്ങളല്ല
മറിച്ച് എന്റെ തലച്ചോറിലെ
അപകടകരമായി രൂപപ്പെട്ട
ഈ ഒരവസ്ഥയാണ്
ഇതിന് കാരണം എന്ന തിരിച്ചറിവ്.
അസുഖത്തെ തിരിച്ചറിഞ്ഞ
ശേഷം
അത്തരം ശിലങ്ങളിൽ നിന്നും
വിട്ടു നിൽക്കാനുള്ള
ബോധപൂർവ്വമായ ശ്രമം
ഉണ്ടാവണം.
അതിന് വിരുദ്ധമായത്
പരമാവധി വളർത്തിയെടുക്കുകയും
ചെയ്യുക.
വിമർശന കേന്ദ്രങ്ങളുടെ ശക്തി
കുറഞ്ഞുവരിക തന്നെ ചെയ്യും.

Popular Posts