മനുഷ്യരുടെ നിലപാടുകൾ.: ഖലീൽശംറാസ്

ഓരോ മനുഷ്യരിലും
ഒരു പാട്
സ്വയം ചർച്ചകൾ
അറങ്ങു തകർക്കുന്നുണ്ട്.
ചിലതിനോടുള്ള
ഇഷ്ടമായും
മറ്റു ചിലതിനോടുള്ള
അനിഷ്ടമായും
ഓരോരോ തീരുമാനങ്ങളിൽ
ഓരോ വ്യക്തിയും
എത്തപ്പെടുന്നുണ്ട്.
അത് പുറത്തേക്ക്
പ്രകടമാക്കാനും
അതിനെ
പുറത്തെ മറ്റു മനുഷ്യരുടെ കൂടി
പ്രതികരണമായി കാണാനുമുള്ള
ഒരു മാനസികാവസ്ഥ
മനുഷ്യ മനസ്സുകളിൽ
നിലനിൽക്കുന്നുണ്ട്.
അവയെ
സോഷ്യൽ മീഡിയ വഴി
പല മനുഷ്യരും
പ്രകടിപ്പിക്കാറുമുണ്ട്.
അതിനോട് വിപരീത
നിലപാടുള്ളവർ
മറു പ്രതികരണമായും
വരാറുണ്ട്.
അത് പിന്നീട് വലിയ
വൈകാരിക സംഘർഷങ്ങൾക്കും
അതിലൂടെ
മനോനില തകരുന്നതിലേക്കും
നയിക്കുകയും ചെയ്യും.

Popular Posts