രംഗം മനോഹരമാവുന്നത്. ഖലീൽ ശംറാസ്

ചുമ്മാ പഞ്ചേന്ദ്രിയങ്ങളിലൂടെ
ഉള്ളിലേക്ക് പ്രവേശിച്ചതുകൊണ്ട്
ഒരു രംഗവും
മനോഹരമാവുന്നില്ല.
മറിച്ച് അതിനെ
നിന്റെ സ്വയം സംസാരത്തിന്റെ ഭാഗമാക്കി
അതിൽ അനുഭൂതികൾ
കലർത്തി ആസ്വദിക്കുമ്പോൾ
മാത്രമാണ്
ആ രംഗം
മനോഹരമാവുന്നുള്ളു.

Popular Posts