ഫലം വരും മുമ്പേ. ഖലീൽശംറാസ്

ഫലം എന്നൊരു
യാഥാർത്ഥ്യം
വന്നണയാനുണ്ട്.
ഏതെങ്കിലും ഒരാൾ ജയിക്കും.
അയാൾ
ആ നാടിന്റെ പ്രതിനിധിയാവും.
ആരു ജയിച്ചാലും
അതിന്റെ സന്തോഷത്തിൽ
നമുക്കു പങ്കാളികളാവാം.
തിരഞ്ഞെടുപ്പിനും
ഫലത്തിനായുള്ള കാത്തിരിപ്പിനുമിടയിലെ
അനാവശ്യ ചർച്ചകളും
സമ്മർദ്ദങ്ങളും
അപകടകരമാണ്.
അവ വിലപ്പെട്ട സമയം
പാഴാക്കലും
മാനസികവും ശാരീരികവുമായ
ആരോഗ്യം നശിപ്പിക്കലുമാണ്.
സ്വന്തം ജന്മം
അന്നാവശ്യ ചർച്ചകളിലും
കുറ്റപ്പെടുത്തലുകളിലും
ഉള്ളിലെ
വൈകാരിക സമ്മർദ്ദങ്ങളെ
പുറത്തു പ്രകടിപ്പിച്ചും
പാഴാക്കാനുള്ളതല്ല
എന്ന സത്യം
ഓരോ വ്യക്തിയും
മനസ്സിലാക്കണം.
അങ്ങിനെ പാഴാക്കുന്നവരാണ്
ചുറ്റുമുള്ള മഹാഭൂരിഭാഗവും
എന്ന സത്യം
മനസ്സിലാക്കുകയും വേണം.

Popular Posts