സ്വന്തം സാഹചര്യത്തിലേക്ക്. ഖലീൽശംറാസ്

ഓരോ വ്യക്തിയും
അവനവന്റെ ചെറിയ
സാഹചര്യത്തിലേക്ക്
മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്
അതിനെ വലിയ ചിത്രമായി കണ്ട്.
അതിനെ കുറിച്ച്
സ്വയവും മറ്റുള്ളവരോടും
ചർച്ച ചെയ്യുകയാണ്.
ഭൂരിഭാഗം പേരും
ഇത്തരം ചർച്ചകളെ
കേന്ദ്രീകരിക്കുന്നത്
അതിലെ ബുദ്ധിമുട്ടുകളിലേക്കാണ്
എന്നു മാത്രമല്ല.
മറ്റുള്ളവരും
ഇതിലും വലുതായതോ
അത്രത്തോളമുള്ളതോ
ആയ മറ്റൊരു
സാഹചര്യത്തിലേക്ക്
ശ്രദ്ധ കേന്ദ്രീകരിച്ച്
അവിടെ ജീവിക്കുന്നവരാണ്
എന്ന സത്യം
വിസ്മരിക്കുകയും ചെയ്യുന്നു.
സ്വന്തം സാഹചര്യത്തെ
സ്വയം പറ്റിക്കാൻ ഉപയോഗപ്പെടുത്തുന്നുവെന്നതും
മറ്റുള്ളവരുടെ സാഹചര്യത്തെ കുറിച്ച്
ബോധവാനല്ല എന്നതുമായ
സത്യാവസ്ഥ അറിഞ് പ്രതികരിക്കാൻ പഠിക്കുക.

Popular Posts