ചെറിയ ചിത്രവും വലിയ ചിത്രവും. ഖലീൽശംറാസ്

സന്തോഷിക്കുമ്പോൾ
ഈ നിമിഷമെന്ന
ചെറിയ ചിത്രത്തിലേക്ക്
നോക്കുക
അതിൽ ജീവിക്കുക.
ദുഃഖിക്കുമ്പോഴും
പേടിക്കുമ്പോഴും
നിരാശതോന്നുമ്പോഴും
നിന്റെ പിറവിക്കു മുമ്പും
മരണശേഷവും ഉള്ള
നിന്റെ ജീവിതത്തിന്റെ
വലിയ ചിത്രത്തിലേക്ക്
നോക്കുക.
എന്നിട്ട് പ്രതിസന്ധി
അനുഭവിച്ച ആ
നിമിഷത്തെ
കണ്ടെത്തുക.
ആ വലിയ ചിത്രത്തിൽ
ആ ചെറിയ ബിന്ദു കണ്ടെത്താൻ
പ്രയാസം തന്നെയായിരിക്കും.
ബുദ്ധിമുട്ടാതെ.
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
പുതിയ നിമിഷത്തിലേക്ക്
തിരികെവന്ന്
അവിടെ ജീവിക്കുക.

Popular Posts