വിവാദവിഷയങ്ങൾ.ഖലീൽശംറാസ്

ആനുകാലിക
വിവാദവിഷയങ്ങൾ
ഓരോ മനുഷ്യരിലും
ഓരോരോ
സ്വയം സംസാരങ്ങളിലേക്കും
സംവാദങ്ങളിലേക്കും
സംഘട്ടനങ്ങളിലേക്കും
നയിക്കാറുണ്ട്.
ചിന്തകളിലൂടെ
അതി ഗംഭീരമായി നടക്കുന്ന
ആ ചർച്ചകൾ
വൈകാരികമായ
പ്രകമ്പനങ്ങളിലേക്ക്
വഴി നടത്തും.
അതിനനുസരിച്ച്
സമൂഹത്തിലേക്ക്
പ്രതികരിക്കാനും തോന്നും.
പലപ്പോഴും പലരുടേയും
വാക്കുകളിലും എഴുത്തുകളിലും
അത് പ്രതിഫലിക്കുകയും ചെയ്യും.
പക്ഷെ മനസ്സ്
ദീകരവാദിയുടേയോ
വർഗ്ഗീയവാദിയുടേതോ ഒക്കെയാണെങ്കിൽ
ആരെയെങ്കിലും കൊല ചെയ്യാനും
വംശഹത്യ നടത്താനും
വരെയുള്ള അവസ്ഥയിലേക്ക്
ആ സ്വയം സംസാരങ്ങൾ
വികാരങ്ങളെ പരിവർത്തനം
ചെയ്യാറുണ്ട്.

Popular Posts