പരസ്പര തർക്കങ്ങളുടെ താരതമ്യം. ഖലീൽശംറാസ്

ഈ ഭൂമിയിൽ
ഏറ്റവും കൂടുതൽ
തർക്കിക്കുന്ന
രണ്ട് വിഭാഗങ്ങൾ
ഭാര്യയും ഭർത്താവുമാണ്.
അവർക്കിടയിൽ
അങ്ങിനെ സംഭവിക്കാൻ
കാരണം അവർ
പരസ്പരം ഏറ്റവും
അടുത്ത് കിടക്കുന്നവരാണ്
എന്നതാണ്.
തർക്കത്തോടൊപ്പം
തന്നെ എറ്റവും
അടുത്തു കിടക്കുന്നവരും
അവരാണ്.
എറ്റവും കൂടുതൽ
പരസ്പരം സ്നേഹിക്കുന്നവരും
അവരാണ്.
പരസ്പരം സ്നേഹിക്കുന്നവർ
തമ്മിൽ തർക്കിക്കുക
എന്നത് മനുഷ്യസഹചമാണ്.
ഇനി രണ്ട് രാഷ്ട്രീയ സംഘടനകൾ തമ്മിലോ
മത വിഭാഗങ്ങൾ തമ്മിലോ
വല്ലാതെ തർക്കങ്ങൾ
ഉണ്ടാവുമ്പോൾ
ഭാര്യയും ഭർത്താവും തമ്മിലുള്ള
പ്രശ്നങ്ങളുമായി
അതിനെ താരതമ്യം ചെയ്യാം.
പക്ഷെ അതിൽ ആരാണ് ഭാര്യ
അല്ലെങ്കിൽ ആരാണ് ഭർത്താവ്
എന്ന് തിരിച്ചറിയില്ല
എന്നതൊഴിച്ചാൽ
ബാക്കിയെല്ലാം ഒരു പോലെയാണ്.
അവർ പരസ്പരം
അടുത്തു കിടക്കുന്നു.
വലിയ പ്രശ്നങ്ങൾ പരുമ്പോൾ
ഒന്നിച്ചു നിൽക്കുന്നു
എന്നാൽ ഭൂരിഭാഗം സമയവും
പരസ്പരം തർക്കിച്ചു
ജീവിക്കുകയും ചെയ്യുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്