സമ്മർദ്ദത്തിന്റെ ശക്തി. ഖലീൽശംറാസ്

എല്ലാം ഒരു സമ്മർദ്ദത്തിന്റെ
ശക്തിയിലാണ്
ചലിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രപഞ്ചവും
വായുവും രക്തവുമെല്ലാം.
സമ്മർദ്ദം
ആവശ്യമായ തോതിൽ
നിന്നും കുറയുകയും കൂടുകയും
ചെയ്യുമ്പോഴാണ്
അത് പ്രശ്നമാവുന്നത്.
അതുപോലെയാണ്
മാനസിക സമ്മർദ്ദങ്ങളും.
അവ ആവശ്യമായ
അളവിൽ ആവശ്യമാണ്.
ആ ഒരു സമ്മർദ്ദമാണ്
നിന്റെ ജീവിതത്തെ
ലക്ഷ്യസഫലീകരണത്തിലേക്ക്
നയിക്കുന്നത്.
സമയം ഫലപ്രദമായി
വിനിയോഗിക്കുന്നതിലേക്ക് നയിക്കുന്നത്.
പക്ഷെ നിന്റെ സമ്മർദ്ദത്തിന്റെ
തോത് എപ്പോഴും അളക്കുക.
അവ ആവശ്യത്തിലേറെയാവുന്നുണ്ടോ
എന്ന് നിരീക്ഷിക്കുക.
കുറയുന്നുണ്ടോ എന്നും.

Popular Posts