നിശ്ചയമായ മരണം. ഖലീൽ ശംറാസ്

ഈ ഭൂമിയിൽ
ഏതൊരു മനുഷ്യനെ
നോക്കിയും
സ്വന്തത്തെ നോക്കിയും
നിശ്ചയത്തോടെ
ഉറപ്പിച്ചു പ്രവചിക്കുന്നാവുന്ന
ഒന്നേയുള്ളു
അത് മരണമാണ്.
മറ്റെല്ലാം
പ്രവചനാതീതമാണ്.
അതുകൊണ്ട്
ആനുകാലിക സംഭവവികാസങ്ങളെ
കുറിച്ച്
സ്വന്തം മനസ്സിൽ
ഉദിച്ചവയെല്ലാം
പുറത്ത് ചർച്ചചെയ്തുകൊണ്ടിരിക്കാതെ
അതിന്റെ പേരിൽ
മനസ്സമാധാനം നഷ്ടപ്പെടുത്താതെ
സംഭവവികാസങ്ങളൊക്കെ
മരണത്തിലേക്ക്
കുതിക്കുന്ന മനുഷ്യരുടെ
ജീവിത നാടകത്തിലെ
കരുത്തുറ്റ അഭിനയങ്ങൾ മാത്രമായികണ്ട്
അവരെ മരണത്തിലേക്ക്
യാത്ര ചെയ്യാൻ അനുവദിക്കുക.
കൂടെ മരണത്തിനു മുന്നേ
നിന്റെ അഭിനയം
ഏറ്റവും നല്ല രീതിയിലാക്കാനും
ശ്രദ്ധിക്കുക.

Popular Posts