ചിന്തകളിൽനിന്നും വികാരങ്ങളിലേക്ക്. ഖലീൽശംറാസ്

നിന്റെ ചിന്തകളിൽ നിന്നും
വികാരങ്ങൾ ഉണ്ടാവുന്നു.
വികാരങ്ങളിൽ നിന്നും
അതിലും ശക്തമായ
ചിന്തകൾ ഉണ്ടാവുന്നു.
അവ അതിലും ശക്തമായ
വികാരങ്ങളായി പരിണമിച്ച്
വാശിയോടെ
അതിലും ശക്തമായ
ചിന്തകൾക്ക് പിറവി കൊടുക്കുന്നു.
അവസാനം ചിത്തകളും
വികാരങ്ങളും
ശക്തമായി നിന്റെ
മനസ്സിന്റെ സമാധാനാന്തരീക്ഷം
തകർക്കുന്നു.
നെഗറ്റീവ് ചിന്തകളും
അതിൽ നിന്നും പിറക്കുന്ന
വികാരങ്ങളുമാണ്
ഈ ഒരവസ്ഥ സൃഷ്ടിക്കുന്നത്.
അതുകൊണ്ട്
മനസ്സിലെ തകർന്ന
ക്രമസമാധനത്തെ കുറിച്ച്
ഒരു നിമിഷം
ബോധവാനായി
ആ ബോധത്തിൽനിന്നും
പുതിയൊരു പോസിറ്റീവ്
ചിന്തക്ക് പിറവികൊടുക്കുക.
അതിൽ നിന്നും
പോസിറ്റീവായ പുതിയ
വികാരങ്ങളിലേക്കും.

Popular Posts