തിരഞ്ഞെടുപ്പ് വിജയം. ഖലീൽശംറാസ്

ഓരോ പ്രസ്ഥാനത്തിനും
അതിലെ നേതാക്കൻമാർക്കും
ഒരു സമൂഹത്തിന്റെ
അടിസ്ഥാന ഘടകമായ
ജനഹൃദയത്തിൽ
വരച്ചു കൊടുക്കുന്ന ഒരു ചിത്രമുണ്ട്.
ആ ഒരു ചിത്രം
നല്ലതായാൽ
അത് പിന്നീട് തിരഞ്ഞെടുപ്പു വരുമ്പോൾ
വോട്ടായി മാറുന്നു.
ആ ചിത്രം മോശമായാൽ
അത് എതിർപ്പായും മാറുന്നു.
ഇതൊക്കെ
മനുഷ്യ മനസ്സുകളിലെ
നിഷ്കളങ്കവും നിശ്ശബ്ദവുമായ
അടിതട്ടിൽ രൂപപ്പെടുന്നതാണ്.
അതിന്റെ ഫലമാണ്
തിരഞ്ഞെടുപ്പു ഫലങ്ങൾ.
പലപ്പോഴും അവ
സമൂഹത്തിൽ നിലനിൽക്കുന്നു
ചർച്ചകളിൽ നിന്നുമൊക്കെ
വിരുദ്ധമാവാറുണ്ട്.
കാരണം ആ ചർച്ചകൾക്കൊന്നും
ആ ഹൃദയത്തിന്റെ ഭാഷയില്ല
എന്നു മാത്രമല്ല
മറിച്ച് അവ
പലതിനോടുമുള്ള
എതിർപ്പിന്റെ
തെറ്റായ വൈകാരിക പ്രകടനങ്ങളുമാണ്.
വിജയങ്ങൾ
ഭൂരിഭാഗം മനുഷ്യരുടേയും
തിരഞ്ഞെടുക്കപ്പെട്ടവരോടുള്ള
ആ നല്ല പ്രതികരണത്തിന്റേയും
അതിലൂടെ വരക്കപ്പെട്ട
ചിത്രത്തിന്റേയും ഭാഹ്യരൂപമാണ്.
സ്നേഹത്തിന്റെ ഭാഹ്യ
ചിത്രമാണ് അത്.
പക്ഷെ അതിൽ
സന്തോഷിക്കാൻ
ജയിച്ചവരാണെങ്കിലും
തോറ്റവരാണെങ്കിലും
സമയം ചിലവഴിക്കുക.
വിജയം നൽകുന്ന ഊർജ്ജം
ശക്തമാണ്.
വിജയിച്ചവരെ വിമർശിച്ച്
ആ ഊർജ്ജം
ശേഘരിക്കാനുള്ള നല്ല അവസരം
നഷ്ടപ്പെടുത്താതിരിക്കുക.
വിജയം അഹങ്കരിക്കാനുള്ളതല്ല.
മറിച്ച് ഒരു ജനതയുമായുള്ള
ആത്മബന്ധം ദൃഢമാക്കാനുളതൊണ്
എന്ന് മറക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്