രണ്ട് ശ്വാസത്തിനിടയിൽ. ഖലീൽശംറാസ്

ഒരു ശ്വാസം ഉള്ളോടെടുക്കുന്നു
മറ്റൊന്നു പുറത്തേക്ക് വിടുന്നു.
അതിനിടയിൽ
ചെറിയൊരു നിശബ്ദതയും
അത്രയേ ഉള്ളൂ
നിന്റെ ജീവനും
ജീവിതവും.
പക്ഷെ ആ ഒരു
നിമിഷത്തിൽ
നിനക്ക് വേണ്ട
എല്ലാ വിഭവങ്ങളും
സുലഭമായി
നിലനിൽക്കുന്നുവെന്നതാണ്
സത്യം.

Popular Posts