എന്നിൽനിന്നും നിന്നിലേക്ക് ട്രാൻസ്പ്ലാന്റ്. ഖലീൽശംറാസ്

എന്റെ വാക്കുകൾ
നീ വായിക്കുമ്പോൾ
അവ എന്നിൽനിന്നും
നിന്നിലേക്ക്
പരിവർത്തനം ചെയ്യപ്പെടുന്നു.
ട്രാൻസ്പ്ലാന്റ് ചെയ്യപ്പെടുന്നു.
അതോടെ
അവ നിനേറെതാവുന്നു.
അതുകൊണ്ട്
നിന്റെ സമാധാനം
നശിപ്പിച്ച ഒരു വാക്കുപോലും
എന്നിൽ നിന്നുമുണ്ടാവാൻ
പാടില്ല.
അത് പൊരുത്തമില്ലാത്ത
അവയവത്തെ
മറ്റൊരാളുടെ ശരീരത്തിലേക്ക്
ട്രാൻസ്പ്ലാന്റ്
ചെയ്തതുപോലെയാവും.

Popular Posts