കുടുംബ വ്യായാമ സമയം. ഖലീൽ ശംറാസ്

കുടുംബ ഐക്യം
ഊട്ടി ഉറപ്പിക്കാൻ
സാധ്യമായ ഒരു പാട്
അനർഘ നിമിഷങ്ങൾ
നമ്മുടെയൊക്കെ ജീവിതത്തിൽ
ഉണ്ടാവാറുണ്ട്.
ഒരുമിച്ചുള്ള വിനോദയാത്രകൾ
ഒരുമിച്ചുള്ള ഭക്ഷണ സമയം
അങ്ങിനെ നീളുന്നു.
അതിൽ
ഈ ഒരു കാലഘട്ടത്തിലെ
ഏറ്റവും പ്രധാനപ്പെട്ട
മറ്റൊരു സമയമാണ്
ഒരുമിച്ചുള്ള
വ്യായാമത്തിന്റെ സമയം.
ഒരേ സംഗീതത്തിന്റേയും
ചനങ്ങളുടേയും
അകമ്പടിയോടെ
ഒരുമിച്ച് ഒരു കുടുംബം
ചുവടുവെപ്പ് നടത്തുമ്പോൾ
അവിടെ
കുടുംബത്തിന്റെ ഐക്യം
ശക്തമാവുന്നു.
പരസ്പരകലഹങ്ങൾ
ഇല്ലാതാവുന്നു.
മാനസികവും ശാരീരികവുമായ
ആരോഗ്യകരമായ കുടുംബം
രൂപപ്പെടുന്നു.

Popular Posts