നിന്റെ ജൻമദിനം. ഖലിൽശംറാസ്

ജീവിതം ഇവിടെ
വരെയെത്തിയിരിക്കുന്നു.
മരണത്തിനു മുന്നിൽ
കീഴടങ്ങാതെ
ഈ ഒരു നിമിഷം വരെ
നീ ജീവിച്ചിരിക്കുന്നു.
ഈ നിമിഷത്തിൽ
ജീവിക്കുകയും ചെയ്യുന്നു.
ഈ ജീവിക്കുന്ന
നിമിഷത്തെ ധന്യമാക്കുക
എന്നതൊന്ന് മാത്രമാണ്
നിനക്ക് ലഭിച്ച
ഈ ജൻമത്തിന് പകരം
നൽകാനുള്ളത്.
പ്രായം കൂടി കൂടി വരുമ്പോൾ
ഈ ജീവനുള്ള
നിമിഷങ്ങളിൽ
അമിത സമ്മർദ്ദം
ഉണ്ടാവാതെ ശ്രദ്ധിക്കണം.
അമിത സമ്മർദ്ദം
മരണത്തിലേക്കുള്ള
എളുപ്പവഴിയാണ് എന്ന സത്യം
മറക്കാതിരിക്കുക.
നല്ലതാണെങ്കിൽ പോലും
സമ്മർദ്ദം പാടില്ല.
നിന്റെ ചിന്തകൾ
എവിടെ കേന്ദ്രീകരിച്ചു
നിൽക്കുന്നുവെന്നത് പ്രത്യേകം
ശ്രദ്ധിക്കുക.
കാരണം അവിടെയാണ്
നിന്റെ ജീവിതത്തിന്റെ
സംതൃപ്തിയും അസംതൃപ്തിയും
നിലനിൽക്കുന്നു.
പിറന്ന ദിവസം ആഘോഷിക്കുന്നതിലല്ല
പ്രസക്തി
മറിച്ച് നിനക്ക് ലഭിക്കുന്ന
ഓരോ നിമിഷത്തിലും
സംതൃപ്തിയും സന്തോഷവും
നിലനിർത്തി ജീവിക്കുന്നതിലാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്