യുദ്ധം. ഖലീൽശംറാസ്

എത്താനാണ് യുദ്ധമെന്ന്
യുദ്ധം ചെയ്യുന്നവർക്കറിയില്ല.
ആരോടാണെന്നുമറിയില്ല.
ശത്രുവല്ല മരിച്ചുവീഴുന്നത്.
നിരപരാധികളാണ്
മരിച്ചു വീഴുന്നത്.
യുദ്ധം ചെയ്യുന്നവർ
തന്നെ ശത്രുവിനെ
സൃഷ്ടിക്കുന്നു.
ഇവിടെ യുദ്ധം
ആരുടെ ആവശ്യമാണ്.
ആയുധ കച്ചവടക്കാരുടെ
ആവശ്യം.
അപ്പോൾ ഭീതിയില്ലാത്ത
ഈ ലോകത്ത്
ഭീതി ഉണ്ടാക്കൽ
അവരുടെ അത്യാവശ്യമാണ്.
അവരാണ് ഭീകരവാദം സൃഷ്ടിക്കുന്നതും
എന്നിട്ടതിനെതിരെ
പോരാട്ടം നിലനിർത്തുന്നതും.

Popular Posts