സങ്കുചിത മനസ്സ്. ഖലീൽ ശംറാസ്

ഓരോ സംഘടനയും
അവരുടെ അണികളിൽ
വളർത്തിയെടുക്കുന്ന
ഒരു മനസ്സുണ്ട്.
പലപ്പോഴും
അത് സൃഷ്ടിക്കുന്നത്
തികച്ചും സങ്കുചിതമായ
ഒരു മനസ്സാണ്.
മറ്റുള്ളവരിലെ
നൻമകളെ
അംഗീകരിക്കാൻ മടിക്കുന്ന
ഒരു മനസ്സ്.
മറ്റുള്ളവർക്ക്
നന്മ പകർന്നുകൊടുക്കുന്നതിന്
തടസ്സം നിൽക്കുന്ന ഒരു മനസ്സ്.
ഒരു സംഘടനയുടേയും
മതിൽകെട്ടിനുള്ളിൽ
കൊട്ടിയടക്കപ്പെടാതിരിക്കാൻ
ശ്രദ്ധിക്കുക.

Popular Posts