ലക്ഷ്യബോധം. ഖലീൽശംറാസ്

ലക്ഷ്യബോധമാവണം
നിന്നെ മുന്നോട്ട് നയിക്കുന്നത്
അതാണ് ജീവിക്കുന്ന
മനുഷ്യന്റെ പ്രത്യേകത.
ചിലർക്ക് അവരുടെ
ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്
ലക്ഷ്യബോധമല്ല
മറിച്ച് ഭയമാണ്.
അത് ജീവനുള്ള
എന്നാൽ മരിച്ച മനുഷ്യന്റെ
ലക്ഷണമാണ്.
ഒരു നിമിഷം നിന്റെ
ജീവിതത്തിലേക്ക് നോക്കുക.
നിന്നെ ഇതിൽ ഏത് ഘടകമാണ്
മുന്നോട്ട് നയിക്കുന്നത്
എന്ന് ശ്രദ്ധിക്കുക.

Popular Posts