അടിമത്വം. ഖലീൽശംറാസ്

നാം രാഷ്ട്രീയ മത
സംഘടനകളുടെ അടിമകൾ
ആവരുത്.
ആ അടിമത്വം
നമ്മിൽ  വല്ലാത്തൊരു
വൈകാരികത സൃഷ്ടിക്കും.
ആ വൈകാരികത
നമ്മുടെ ജീവിതത്തിന്റെ
കാലാവസ്ഥയാവും.
വസന്തങ്ങളില്ലാത്ത
കാലാവസ്ഥ.
ദുർഗന്ധം മാത്രം
സമ്മാനിക്കുന്ന കാലാവസ്ഥ.
സന്തോഷമോ സംതൃപ്തിയോ
അനുഭവിക്കാൻ കഴിയാത്ത
അന്തരീക്ഷം.
അസൂയയുടേയും പകയുടേയും
ഭൂകമ്പങ്ങളും സുനാമികളും
അരങ്ങേറുന്ന
അതി ഭീകരമായ കാലാവസ്ഥ.
പലപ്പോഴും
ഭീകരവാദവും
വർഗ്ഗീയ വാദവുമെല്ലാം
ഈ ഒരടിമപ്പെട്ട മനസ്സിന്റെ
ഉൽപ്പന്നങ്ങളാണ്.
അടിമയാവാതെ
നല്ലൊരു അനുയായിയാവുക.

'

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്