മുഖംമൂടി.ഖലീൽ ശംറാസ്

നീ പലരേയും
കാണുന്നത്
ശരിക്കും അവരുടെ
യഥാർത്ഥ രൂപങ്ങളെയല്ല.
അവർ നിലകൊള്ളുന്ന
പ്രസ്ഥാനങ്ങളുടേയും
സാമ്പത്തിക തോതിന്റേയും
പദവിയുടേയുമൊക്കെ
മുഖംമൂടികളെയാണ്.
ആ മുഖം മൂടിയാണെങ്കിലോ
നീ നിന്റെ ഉള്ളിൽ
അതിനെ കുറിച്ചുള്ള
നിന്റെ കാഴ്ച്ചപ്പാടുകളാൽ
രൂപകൽപ്പന ചെയ്യപ്പെട്ടതും.
അതുകൊണ്ട്
ആ മുഖംമൂടി
പലപ്പോഴും
അതി ഭീകരമാണ്.
നിന്നെ പേടിപ്പിച്ച്
സമാധാനം നഷ്ടപ്പെടുത്താൻ
പാകത്തിൽ ഭീകരം.

Popular Posts