എല്ലാം ഒന്നാവുന്ന അവസ്ഥ. ഖലീൽശംറാസ്

വായു ശ്വസിച്ചുകൊണ്ട്
നിന്റെ ശരീരത്തിലേക്ക്
കുളിക്കുമ്പോൾ ജലം
വന്നു പതിക്കുമ്പോൾ.
ആ ജലത്തിലേയും
വായുവിലേയും
പിന്നെ നിന്റെ ശരീരത്തിലേയും
അടിസ്ഥാന കണികകളായ
ആറ്റങ്ങളിലേക്ക്
ഒന്നു ശ്രദ്ധയെ
കേന്ദ്രീകരിച്ചുനോക്കൂ,
നീയും വായുവും ജലവും
ഒന്നായി മാറുന്ന
ആ അവസ്ഥയിലാണ്
നിന്റെ മനസ്സിന്
ഏറ്റവും കൂടുതൽ അനുഭൂതി
ആസ്വദിക്കാൻ കഴിയുക.

Popular Posts