പുകവലിയോടുള്ള ഇഷ്ടം. ഖലീൽ ശംറാസ്

അയാൾക്ക്
സ്വന്തം കുടുംബത്തേക്കാളും
സമൂഹതേക്കാളും
സ്വന്തം ആരാഗ്യത്തേക്കാളും
പുകവലിയോടായിരുന്നു
ഇഷ്ടം.
അടർത്തിയകറ്റാൻ
പറ്റുന്നതിലും ദൃഢമായ
ബന്ധം.
അതുകൊണ്ടാണ്
ഒന്നു വിമർശിച്ചപ്പോൾ
അയാൾ അലറിയത്.
പക്ഷെ ഒന്ന്
ഉപദേശത്തിന് ചെവി കൊടിത്തരുന്നുവെങ്കിൽ
എത്ര നന്നായേനെ
എന്ന് വിലപിക്കുന്ന
നാളുകൾ
അയാളിൽ നിന്നും അതികം അകലെയലായിരുന്നു.
കാരണം അയാളിലേക്ക്
ചെന്നെത്തുന്ന ഓരോ
പുകയില പുകയും
അയാളിൽ അതി മാരകമായ
ആരാഗ്യ പ്രശ്നങ്ങളെ
വളർത്തി കൊണ്ട് വരികയായിരുന്നു.

Popular Posts