Sunday, April 30, 2017

തൊഴിൽ. My diary ( തൊഴിലാളി ദിനാശംസകൾ.).Dr Khaleelshamras

ലഭിച്ച ശമ്പളത്തിലേക്കാളേറെ
സംതൃപ്തി
തൊഴിലെടുപ്പിച്ചവർക്ക് നൽകുക.
തൊഴിലിനെ
ആഘോഷമാക്കുക.
തൊഴിലിനെ സ്നേഹ
ബന്ധങ്ങൾ നിലനിർത്താനുള്ള
മാധ്യമമാക്കുക.
ചെയ്യുന്ന തൊഴിലിനെ
ഒരിക്കലും കുറ്റപ്പെടുത്തരുത്.
തൊഴിലുമായി ബന്ധപ്പെട്ട
അറിവുകൾ
പുതുക്കി കൊണ്ടേയിരിക്കുക.
ജീവിത പങ്കാളിയോടും
കുടുംബത്തോടും
ഒരു ജോലി
കുടുംബ ജീവിതത്തിൽ
സംതൃപ്തിയും സന്തോഷവും
സൃഷ്ടിക്കാൻ
നൽകുന്ന സാമ്പത്തിക അടിത്തറ
പറഞ്ഞു ബോധിപ്പിക്കുക.
ജോലിചെയ്യുമ്പോൾ
ജോലിയിൽ നിന്നും
ശ്രദ്ധയെ
മറ്റൊന്നിലേക്ക്
തിരിച്ചുവിടാതിരിക്കുക.
ഒരുപാട് അവയവങ്ങൾ
ചേർന്ന് മനുഷ്യൻ രൂപപ്പെട്ടപോലെ
കുടുംബവും തൊഴിലും
സാമൂഹികവും
മാനസികവുമായ ഘടകങ്ങൾ ചേർന്നുണ്ടായ
ജീവിതമെന്ന വ്യവസ്ഥയുടെ
ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്
ജോലിയെന്ന് എപ്പോഴും
മനസ്സിലാക്കുക.
ഇന്നത്തെ ജീവിതം ഭാഗിയാക്കാനും
നാളത്തേക്ക് സമ്പാദിക്കാനും
ഫലപ്രദമായി
ജോലിയിൽ നിന്നും ലഭിക്കുന്ന
പ്രതിഫലം വിനിയോഗിക്കുക.
അനാവശ്യമായി പാഴാക്കാതിരിക്കുക.
ചെറിയൊരു പങ്ക്
പാവപ്പെട്ടവർക്ക്
പങ്കുവെക്കാൻ മറക്കാതിരിക്കുക.

അത്യാഹിത വിഭാഗത്തിലേക്ക്. ഖലീൽശംറാസ്

നീട്ടിവെയ്പ്പും
ശരിയായ പദ്ധതികളില്ലാത്തതുമായ
ജീവിതം
നിന്നെ
അത്യാഹിത വിഭാഗത്തിലേക്ക്
സമയമാവുന്ന
ആമ്പുലൻസിൽ
കൊണ്ടെത്തിക്കും.
എന്നാൽ നീട്ടിവയ്പ്പില്ലാതെ
സംതൃപ്തിയോടെയും
സമാധാനത്തോടെയും
ചെയ്യുന്ന പ്രവർത്തികൾ
സമ്മർദ്ദങ്ങളില്ലാതെ
സമാധാനകരമായ
ഒരു ജീവിതം
നിനക്ക് സമ്മാനിക്കും.

ജീവിതത്തിന്റെ അർത്ഥം.ഖലീൽശംറാസ്

ഈ നിമിഷം
നീയെന്തു ചിന്തിക്കുന്നുവെന്നതിലാണ്
നിന്റെ ജീവിതത്തിന്റെ അർത്ഥം.
ചിന്തകളെ
നല്ലതും സംതൃപ്തകരവും
അറിവ് നിലനിർത്തിയവയുമാക്കി
ജീവിതത്തിന്
ശരിയായ അർത്ഥം
നൽകുക.

ചനോത്മക ജീവിതം. ഖലീൽശംറാസ്

ജീവിതം
ചലനാത്മകമാണ്.
നിശ്ചലമല്ല.
എന്തെങ്കിലും
ഒരു പ്രവർത്തിയിൽ
മുഴുകാതിരിക്കാൻ
ആർക്കുമാവില്ല.
ആ പ്രവർത്തികളുടേയും
അതുമായി ബന്ധപ്പെട്ട
ചിന്തകളുടേയും
വികാരങ്ങളുടേയും
ദിശ നിർണയിക്കാൻ
നിനക്ക് കഴിയും.
അത് പോസിറ്റീവാക്കുക.

അന്യനായി നിന്റെ ജീവിതം നിരീക്ഷിക്കുക. ഖലീൽശംറാസ്

ഒരന്യനെ പോലെ
നിന്റെ ജീവിതത്തെ
നിരീക്ഷിക്കുക.
നിന്റെ ചിന്തകളേയും
വികാരങ്ങളേയും
നിരീക്ഷിക്കുക.
അതിലെ നൻമകളേയും
വൈകൃതങ്ങളേയും
നിരീക്ഷിക്കുക.
വിലയിരുത്തുക.
മറ്റങ്ങൾ വരുത്തുക.

നല്ല മാറ്റത്തിന് പ്രേരണ. ഖലീൽശംറാസ്

ഒരാളുടെ ജീവിതത്തിലെ
നല്ലൊരു മാറ്റത്തിന്
നീ പ്രേരണയാവുമ്പോൾ.
അവരുടെ ഓർമയുടെ
സാമ്പ്രാജ്യത്തിലെ
എന്നും ജ്വലിച്ചു നിൽക്കുന്ന
ദീപമായി നീ മാറുന്നു.
അവർ നിന്നെ
ഓർക്കുന്ന ഓരോ
നിമിഷവും
അവരുടെ ജീവന്റെ ഉള്ളിലെ
മറ്റൊരു ജീവനായി നീ മാറുന്നു.
അതുകൊണ്ട്
മറ്റുള്ളവർക്ക് നല്ല
പ്രേരണയവാൻ
നല്ല വാക്കുകൾകൊണ്ടും
പ്രവർത്തികൾകൊണ്ടും
അവരുടെ
ജീവനിലേക്ക് ഇറങ്ങുക.

ആഗ്രഹ സഫലീകരണം. ഖലീൽശംറാസ്

ഏതൊരാഗ്രഹവും
സഫലമാവും.
ആഗ്രഹിച്ച മനസ്സ്
സ്നേഹസമ്പന്നവും
നിഷ്കളങ്കവുമായിരിക്കണം.
ചിന്തകളിൽ സംശയമുണ്ടാവരുത്.
സ്ഥലമായതായി
ചതിച്ചുകൊണ്ട്
കാത്തിരിക്കുന്നതിനെ
സമീപിക്കാമായി
ഒരുങ്ങണം.
ദൈവവിശ്വാസം
ശക്തമായിരിക്കണം.
ഉറച്ചതായിരിക്കണം.
സംശയമില്ലാത്തതായിരിക്കണം.
ആഗ്രഹം
മറ്റുള്ളവരോട് പങ്കുവെക്കരുത്.
അവർ ആഗ്രഹ സഫലീകരണത്തിന്
സഹായികളും പ്രോൽസാഹകരുമാവുമെന്ന്
ഉറപ്പുണ്ടെങ്കിൽമാത്രം
പങ്കുവെക്കണം.

Saturday, April 29, 2017

ചെറിയ നിമിഷത്തിലെ വലിയ സംതൃപ്തി. ഖലീൽശംറാസ്

മൈക്രോസ്കോപ്പിലൂടെ
സൂക്ഷ്മ ജീവികളുടെ
വലിയ ജീവൻ
നിരീക്ഷിച്ചപോലെ
നിന്റെ ശ്രദ്ധയെ
ഈ ഒരു നിമിഷത്തിലേക്ക്
കേന്ദ്രീകരിക്കുക
നിനക്കുള്ളിലേക്കും
ചുറ്റുപാടിലേക്കും
കേന്ദ്രീകരിക്കുക.
ഈ ഒരു നിമിഷത്തിലെ
വിലപ്പെട്ടതും വലുതുമായ
സംതൃപ്തി
നീ കണ്ടെത്തുകതന്നെ ചെയ്യും.

ആ പ്രവർത്തികൾ നൽകുന്ന ഫലം. ഖലീൽശംറാസ്

നീ ഉറക്കമൊഴിഞ്ഞ്
നിന്റെ വിലപ്പെട്ട സമയം
വകയിരുത്തി
ചെയ്യുന്ന
പ്രവർത്തികളെ
വിലയിരുത്തിക.
നിന്റെ വിലപ്പെട്ട സമയവും
ഉറക്കവും
ജീവിതവും
വകവെച്ചു കൊടുക്കാൻ
പാകത്തിൽ
അവ നിന്റെ ജീവിതത്തിന്
എന്ത് ഫലം നൽകുന്നു
എന്നും
വിപ്പെട്ട ഒരു ജീവിതം കെട്ടിപ്പെടുക്കാൻ
അവയെ എങ്ങിനെ
ഉപയോഗപ്പെടുത്താമെന്നും
വിലയിരുത്തുക.
ഇവിടെ അതിലൂടെ
ലഭിക്കുന്ന സന്തോഷവും
സംതൃപ്തിയും
അറിവുമാണ്
അതിന്റെ വില.

ലക്ഷ്യങ്ങളുടെ ബസ് സ്റ്റോപ്പുകൾ. ഖലീൽ ശംറാസ്

വലിയ ലക്ഷ്യം
നിർണ്ണയിക്കുക.
വലിയ ലക്ഷത്തിലേക്കുള്ള
നിന്റെ ജീവിത വാഹനത്തിന്
നിർത്താൻ
ചെറിയ ചെറിയ
ലക്ഷ്യങ്ങളുടെ
ബസ് സ്റ്റോപ്പുകൾ നിർമ്മിക്കുക.
ഓരോ സ്റ്റോപ്പിൽ
നിന്റെ വാഹനമെത്തുമ്പോഴും
അവിടെ വണ്ടി നിർത്തി
ഇറങ്ങി
സന്തോഷിക്കുക.
ആഘോഷിക്കുക.

അമിത ഭക്ഷണം. ഖലീൽ ശംറാസ്

അമിതമായ ഭക്ഷണം
നിനക്ക് അനാവശ്യമാണ്.
ആ ഭക്ഷണം അത്യാവശ്യമുള്ള
ഒരാൾക്കോ
അല്ലെങ്കിൽ
സൗഹൃദം
ഉണ്ടാക്കാനോ
വിനിയോഗിക്കുക.
സ്വയം തിന്ന്
ആഘോഷിക്കുന്നതിനു പകരം
മറ്റുള്ളവർക്ക് പങ്ക് വെച്ച്
അതിലൂടെ
അവർ അനുഭവിക്കുന്ന
സംതൃപ്തിയെ ആഘോഷിക്കുക.

എന്തിനീ ജീവിതം? ഖലീൽശംറാസ്

ശരിക്കും എന്തിനാ
നാം കോടാനുകോടി
പുംബീജങ്ങൾക്ക്
ലഭിക്കാത്ത സൗഭാഗ്യവുമായി
ഈ ഭൂമിയിൽ
പിറന്നുവീണത്.
നമ്മുടെ സ്വന്തത്തോടും
മറ്റുള്ളവരോടുമുള്ള
ആശയ വിനിമയങ്ങളിലേക്ക്
ശ്രദ്ധിക്കുക.
അത് പോസിറ്റീവാണോ
നെഗറ്റീവാണോ
എന്ന് നിരീക്ഷിക്കുക.
ആ നിരീക്ഷണത്തിൽ
നിന്നും ലഭിക്കുന്ന ഉത്തരത്തിൽ
അതിനുള്ള അർത്ഥമുണ്ട്.

മാനസിക ബോംബുകൾ. ഖലീൽശംറാസ്

വർഗ്ഗീയതയും ഭീകരതയുമൊക്കെ
ചില മനുഷ്യമനസ്സുകൾ
മറ്റുള്ളവരെ അക്രമിക്കാൻ
വേണ്ടി ഒരുക്കിവെച്ച
മാനസിക ബോംബുകൾ
ആണ്.
അവ മറ്റുള്ളവരിൽ
നിക്ഷേപിക്കാൻ
എതിർകക്ഷികളിൽ
നിന്നും തൊട്ടുകൂടായ്കയോടെ
ജീവിക്കുന്ന അവർക്ക്
കഴിയില്ല എന്നുമാത്രമല്ല
ആരുടെ പക്കലാണോ
അതുള്ളത്
അവരുടെ ഉള്ളിൽ
അത് പൊട്ടിത്തെറിക്കുകയും ചെയ്യും.
ചുരുക്കി പറഞ്ഞാൽ
സ്വയം നശിക്കാനും
സമാധാനം നഷ്ടപ്പെടുത്താനും
ഒരുക്കിവെച്ച
ആത്മബോംബുകളാണ് അവ.

Friday, April 28, 2017

പ്രതികരണങ്ങളെ പരിഗണിക്കും മുമ്പ്. ഖലീൽശംറാസ്

ഓരോ വ്യക്തിയുടേയും
പ്രതികരണങ്ങളെ
പരിഗണിക്കും മുമ്പ്
അവരുടെ മുന്നേയുള്ള
പ്രതികരണങ്ങളെ
പരിഗണിക്കുന്നത് നല്ലതാണ്.
ഓരോ വിഷയത്തിലും
അവരുടെ പ്രതികരണം
ചില സ്വാർത്ഥ താൽപര്യങ്ങളുടേയും
ചിലതിനോടുള്ള
അന്ധമായ ശത്രുതയുടേയും
മറ്റു ചിലതിനോടുള്ള
അതിലും അന്ധമായ
അടിമത്വത്തിന്റേയുമൊക്കെ
തെറ്റായ അച്ചുകളിൽ
വാർത്തെടുത്തതായിരിക്കും.
കാര്യങ്ങളുടെ യാഥാർത്ഥ്യവുമായ
ഒരു ബന്ധം പോലും
അവയ്ക്കുണ്ടാവണമെന്നില്ല.

അറിവിന്റെ നിധി. ഖലിൽ ശംറാസ്

വിമർശിക്കപ്പെട്ട വിഷയത്തെ
കുറിച്ച് പഠിക്കാൻ
ചെല്ലേണ്ടത്
വിമർശിച്ചവരിലേക്കോ
അതിലേറെ
വിമർശിച്ചവരിലേക്കോ
അല്ല.
മറിച്ച് വിമർശിച്ചപ്പെട്ടവരിലേക്കാണ്.
അവിടെയാണ്
അറിവിന്റെ നിധികൾ
കണ്ടെത്താനുള്ള
വലിയ അവസരമുള്ളത്.
വിമർശിച്ചവരിൽ നിന്നും
വിമർശിക്കപ്പെട്ടതിനെ
കുറിച്ച് അറിവ് നേടിയാൽ
നിനക്ക് ലഭിക്കാൻ പോവുന്നത്
നിന്നെതന്നെ നശിപ്പിച്ച
അതിമാരകമായ
നെഗറ്റീവ് വൈകാരികതയുടെ
ബോംബ് ആണ്.

വാർത്തകൾ. ഖലീൽ ശംറാസ്

വാർത്തകൾ
അറിയാനായി മാത്രം അറിയുക.
അതിൽ നിന്നും
മനസ്സിന് പോസിറ്റീവ്
പ്രേരണകൾ കണ്ടെത്താനുമായി
അറിയുക.
അല്ലാതെ ഒരു
വാർത്തയുടേയും
പേരിൽ
നിന്റെ
മനസ്സിന്റെ
സമാധാനമെന്ന
സ്വാതന്ത്ര്യത്തെ
നഷ്ടപ്പെടുത്താനായി
അറിയാതിരിക്കുക.

ഒരു കാര്യം ചെയ്യുന്നതിനിടയിലേക്ക്. ഖലീൽശംറാസ്

ഒരു കാര്യം ചെയ്തു തീർക്കാനായി
പ്ലാൻ ചെയ്ത്
അതിലും പ്രധാനപ്പെട്ട
മറ്റൊരു കാര്യം
ചെയ്യേണ്ട സാഹചര്യം
വന്നണയുമ്പോൾ
നിരാശനാവാതെ
എറ്റവും പ്രധാനപ്പെട്ട
കാര്യം ചെയ്യാനായി
സമയം വിനിയോഗിക്കുക.
അല്ലാതെ നഷ്ടബോധത്തോടെ
താൽപര്യമില്ലാതെ
ആ പ്രവർത്തിയിൽ
മുഴുകുകയല്ല വേണ്ടത്.

വിജയത്തിന്റെ ചരിത്രം. ഖലീൽ ശംറാസ്

ഏതൊരു വിജയത്തിന്റേയും
ചരിത്രം വിശകലം
ചെയ്താൽ
വലിയൊരു പരാജയത്തിൽ നിന്നും
പഠിച്ച
വലിയൊരു പാഠവും
വിമർശനങ്ങൾ
നൽകിയ
ഊർജ്ജവും
അതിലൂടെ
രൂപപ്പെട്ട കരുത്തും
കാണാൻ കഴിയും.

നിന്റെ ജീവന്റെ ഭാഗമാവാനായി. ഖലീൽശംറാസ്

ഒരു പുഞ്ചിരിയായി
ഒരു ആശീർവാദമായി
അവർ നിന്നിലേക്ക്
ഒരു സന്ദേശമയക്കുന്നു.
നിന്റെ ജീവനുമായി
ബന്ധം സ്ഥാപിക്കാനുള്ള
വലിയ അഭ്യർത്ഥന.
നിന്റെ ഓർമ്മകളിൽ
ഒരു ജീവന്റെ തുടിപ്പായി
മരണം വരേയും
അതിനപ്പുറത്തെ
അനശ്വരലോകം
വരേയും
നിന്റെ ഭാഗമായി
നിലനിൽക്കാനുള്ള
അഭ്യർത്ഥന.
ആ ഒരഭ്യർത്ഥന
തിരസ്കരിക്കാതിരിക്കുക.
പൂർണ്ണ മനസ്സോടെ
തുറന്ന ഹൃദയത്തോടെ
സൗഹൃദത്തിനായി
നിന്റെ ജീവനെ
തുറന്നുകൊടുക്കുക.

Thursday, April 27, 2017

സാഹചര്യവും പ്രതികരണവും.ഖലീൽശംറാസ്

നീ ആഗ്രഹിച്ച
മാനസികാവസ്ഥ
കൈവരിക്കണമെങ്കിൽ
സാഹചര്യങ്ങളെയല്ല
മാറ്റേണ്ടത്.
മറിച്ച് സാഹചര്യങ്ങളോടുള്ള
നിന്റെ പ്രതികരണമാണ്
മാറ്റേണ്ടത്.
സാഹചര്യങ്ങൾ
ഒരിക്കലും നിന്റെ
നിയന്ത്രണത്തിന്റെ
പരിധിയിലല്ല.
മറിച്ച്
സാഹചര്യങ്ങളോടുള്ള
പ്രതികരണം
പൂർണ്ണമായും
നിന്റെ നിയന്ത്രണ പരിധിയിലാണ്.

അറിവും പഞ്ചേന്ദ്രിയങ്ങളും. ഖലീൽശംറാസ്

പഞ്ചേന്ദ്രിയങ്ങളിലൂടെ
സ്വീകരിച്ച്
നിന്റെ തലച്ചോറിൽ
രൂപപ്പെടുന്ന
കാഴ്ചകൾക്കും
ശബ്ദങ്ങൾക്കും
അനുഭൂതകൾക്കും
എത്രയോ മടങ്ങ്
ആസ്വാദ്യകരമാണ്
അറിവിലൂടെ
നേടി
ഭാവനകളിലൂടെയും
ചിന്തകളിലൂടെയും
നിന്റെ തലച്ചോറിൽ
രൂപപ്പെടുത്തുന്ന
കാഴ്ചകൾക്കും
ശബ്ദങ്ങൾക്കും
അനുഭൂതികൾക്കും.

പേടിയെന്ന വികാരം. ഖലീൽശംറാസ്

പേടി ഒരാളുടെ
ഉള്ളിൽ പിറന്ന്
അവിടെ തന്നെ
അതിന്റെ നാഷനഷ്ടങ്ങൾ
ഉണ്ടാക്കുന്ന
വികാരമാണ്.
വളരെ അനിവാര്യമായ
ഒരവസരത്തിൽ
സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി
മാത്രം ഉപയോഗപ്പെടുത്തേണ്ട
വികാരം.
മറ്റു സസ്യജീവജാലങ്ങളെ പോലെ
ജീവനുള്ള ജീവി
എന്ന നിലയിൽ
ശരീരത്തിന്റെ ജീവൻ രക്ഷപ്പെടാൻ
വേണ്ടി
ഉപയോഗിക്കേണ്ട വികാരം.
മനസ്സിന്റെ സംരക്ഷണത്തിനുവേണ്ടി
ഉപയോഗിക്കേണ്ടാത്ത വികാരം.
അവ മനസ്സിലെ ചിന്തകളുടെ
വിഷയമാവുമ്പോഴാണ്
അവ അപകടകരമാവുന്നത്.
അതിനെ അനാവശ്യമായി
ഉപയോഗപ്പെടുത്താതിരിക്കാൻ
ശ്രമിക്കുക.

തർക്കത്തിന്റെ അടിത്തറ. ഖലീൽശംറാസ്

ഒരാളുടെ തർക്കങ്ങളുടെ
അടിത്തറ സ്വന്തത്തിൽനിന്നും
തുടങ്ങുന്നു.
സ്വന്തം മനശ്ശാന്തിക്കുതന്നെ
കോട്ടംവരുന്ന രീതിയിലുള്ള
സ്വയം സംസാരങ്ങളാണ്
തർക്കത്തിന്റെ ഭൂരിഭാഗവും.
പിന്നെ അത് കുടുംബത്തിലേക്ക്
വ്യാപിക്കുന്നു.
ജീവിത പങ്കാളിയുമായും
കുട്ടികളുമായും
ഇത് തുടരുന്നു.
പിന്നെ അത് സമൂഹത്തിലേക്ക്
വ്യാപിക്കുന്നു...
പക്ഷെ ഇതിന്റെ ഒക്കെ
അടിത്തറ നിലനിൽക്കുന്നത്
സ്വന്തം ചിന്തകളിലാണ്
എന്ന് മനസ്സിലാക്കി
അത് മാറ്റിപണിയുക.

Wednesday, April 26, 2017

നിന്നെ നോക്കി പരിഹസിച്ചതാര്? ഖലീൽ ശംറാസ്

നിന്നെ നോക്കി
ആരും പരിഹസിക്കുന്നില്ല.
നിന്നെ നോക്കി
പരിഹസിച്ചത്
നിന്റെ മനസ്സിൽ
നീ സ്വയം
രൂപപ്പെടുത്തിയെടുത്ത
കാഴ്ചപ്പാടുകൾ ആയിരുന്നു.
അതിനായി
മറ്റു ചിലരുടെ
ചിത്രങ്ങളെ
ഉപയോഗപ്പെടുത്തുകയായിരുന്നു.

നഷ്ടപ്പെട്ട സമയം. ഖലീൽശംറാസ്

ഒരിക്കലും വിശ്രമത്തേയും
ഉറക്കത്തേയും
നിന്റെ ജീവിതത്തിലെ
നഷ്ടപ്പെട്ട സമയമായി
കാണാതിരിക്കുക.
മറിച്ച്
നിന്റെ ജീവിതത്തിന്
കരുത്തും സംതൃപ്തിയും
ശേഘരിച്ച
ഏറ്റവും വിലപ്പെട്ട
സമയങ്ങളായി
അവയെ കാണുക.

ലോക ചരിത്രവും മനുഷ്യ ചരിത്രവും. ഖലീൽശംറാസ്

ലോക ചരിത്രമാവുന്ന
വലിയ പുസ്തകത്തിലേക്ക്‌
എഴുതി വെക്കാനുള്ള
ഏതോ ഒരു ചെറിയ വരിയാണ്
ഈ ഒരു സമയം.
മാറി മാറി വരുന്ന
ഭരണങ്ങളും
നിയമങ്ങളുമെല്ലാം
കേവലം ഈ ചെറിയ വരികൾതന്നെയാണ്.
ആ വരികൾ മാറി മറിയും.
പുതിയത് പിറക്കുകയും
പഴയത് മരിക്കുകയും ചെയ്യും.
പിന്നെ പുതിയതും
പഴയതാവും
പിന്നെ അതും മരിക്കും.
അതൊക്കെ സംഭവിച്ചേ പറ്റൂ
കാരണം അപ്പോഴേ
ആ വരികളിൽ പുതിയതൊന്ന്
കുറ്റക്കാൻ പറ്റൂ.
പക്ഷെ മനുഷ്യൻ
ജീവിക്കുന്ന മനുഷ്യന്റെ
അവസ്ഥ അങ്ങിനെയല്ല.
ഒരു സമൂഹത്തിന്റെ ചരിത്രം
ലോകാവസാനം വരെ
എഴുതപ്പെടുമ്പോൾ.
മനുഷ്യനേറെതിന്
അവന്റെ മരണംവരെ മാത്രമേ
വ്യാപ്തിയുള്ളു.
സാമൂഹിക ചരിത്രത്തിലേക്ക്
കുറിക്കപ്പെടുന്ന വാക്കുകളെ
നോക്കി
സ്വന്തം മാനസികാവസ്ഥയെ
ചാഞ്ചാട്ടാനുള്ളതല്ല
മനുഷ്യ ജൻമം.

മടിയും നീട്ടിവെയ്പ്പും. ഖലീൽശംറാസ്

മടിയും നീട്ടിവെയ്പ്പും
എല്ലാവരുടേയും
ജീവിതമാവുന്ന വീട്ടിൽ ഉണ്ട്.
അവ ആ വീട്ടിലെ
മുറികളല്ല.
മറിച്ച് വാതിലുകളാണ്.
കൊട്ടിത്തുറന്ന്
പ്രവർത്തിക്കുക
എന്ന മുറിയിലേക്ക്
പ്രവേശിക്കാനുള്ള വാതിൽ.

അനശ്വതയിലേക്ക്. ഖലീൽശംറാസ്

ആറ്റത്തിലെ ജീവൻ
കണ്ടെത്തിയ,
സുക്ഷ്മ തലത്തിലെ
ജീവനെ അറിയുന്ന
ഈ ഒരു കാലഘട്ടത്തിൽ
ഒരിക്കലും
മരണാനന്തരം
നിലനിൽക്കുന്ന
ഒരനശ്വരതയേയും
അതിനുശേഷം
വരാനിരിക്കുന്ന
സ്വർഗത്തേയും
വിശ്വസിക്കാതിരിക്കരുത്.
ചെറിയൊരു ആറ്റത്തിന്
ചിന്താശേഷിയും
ബോധവും
നൽകപ്പെട്ടാൽ
അതും
ശരീരംകൊണ്ട് പൊതിഞ്ഞ
ആത്മാവുള്ള
ഒരു മനുഷ്യനെപോലെയായി.
അത്രയേ ഉള്ളു.

നീ ഭയപ്പെടുന്നതിനും മീതെ. ഖലീൽശംറാസ്

നീ ഭയപ്പെടുന്നതിലും
എത്രയോ വലിയ ഒരു
ഭീകരാവസ്ഥ പ്രതിക്ഷിക്കുക.
അപ്പോൾ എന്തും
സംഭവിച്ചാലും
പ്രതിക്ഷിച്ചത് സംഭവിച്ചു
അല്ലെങ്കിൽ
ഇത്രയേ സംഭവിച്ചുള്ളു
എന്ന് പറയുന്ന
ഒരു മാനസികാവസ്ഥയുണ്ട്.
നിന്റെ മനസ്സിലെ
കണക്കുകൂട്ടലുകൾക്കനുസരിച്ച്
ലോക ചിത്രം
തെളിയണമെന്ന
വ്യാമോഹമാണ്
പലപ്പോഴും
അതിന് വിപരീതമായത്
സംഭവിക്കുമ്പോൾ
നിന്നെ അസ്വസ്ഥനാക്കുന്നത്..

നിന്റെ ജീവിതചിത്രം. ഖലീൽ ശംറാസ്

നിന്റെ ശ്വാസം
നിലക്കുന്ന
ഒരു നിമിഷം ഉണ്ട്.
നിന്റെ ജീവിതത്തിന്റെ
മൊത്തം ചിത്രം
വ്യക്തമാവുന്ന നിമിഷം.
ഇന്നനുഭവിക്കുന്ന
വലിയതെന്ന് തോന്നിപ്പിച്ച
പലതും ചെറുതായി
കാണുന്ന നിമിഷം.
ആ ഒരു നിമിഷത്തിൽ
വ്യക്തമായി തെളിയുന്ന
നിന്റെ ജീവിത ചരിത്രത്തെ
ജീവിക്കുന്ന
ഈ നിമിഷങ്ങളിലും
കാണാൻ കഴിയണം.
നിന്റെ അവബോധം
അനാവശ്യമായി
വലുതാക്കി
പ്രൊജക്റ്റ് ചെയ്ത്
കാണിക്കുന്ന
പലതിനേറെയും
ചെറിയ രൂപം
അപ്പോഴേ നിനക്ക്
കാണാൻ കഴിയൂ.

Tuesday, April 25, 2017

സംഭവങ്ങൾ. ഖലീൽശംറാസ്

ലോകം മുഴുവൻ
എന്തൊക്കെയോ
സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യരിലും
മറ്റു സസ്യജീവജലണ്ടിലും
ഈ പ്രപഞ്ചത്തിലുമെല്ലാം.
അവയെല്ലാം
നിന്നെ ബാധിക്കുന്നില്ല.
നിന്റെ ചിന്തകളുടെ
പരിധിയിലേക്ക്
എത്തപ്പെടുന്ന സംഭവങ്ങൾ
മാത്രമാണ് നിന്നെ ബാധിക്കുന്നത്.
അത് എത്തിയതുകൊണ്ടുമായില്ല.
നിന്റെ ചിന്തകൾ
അവയുടെ പ്രേരണകളാൽ
ഉൽപ്പാദിപ്പിക്കുന്ന
വികാരങ്ങളും
സ്വയം ചർച്ചകമുമാണ്
നിന്നെ ബാധിക്കുന്നത്.
അവിടെയാണ്
നിന്റെ നിയന്ത്രണ
സ്വാതന്ത്ര്യം നിലനിൽക്കുന്നത്.
ഒരു സംഭവത്തേയും
നിന്റെ അടിസ്ഥാന ആവശ്യമായ
മനസമാധാനം നഷ്ടപ്പെടുത്താൻ
കാരണമാക്കില്ല
എന്ന ഉറച്ച തീരുമാനമാണ്
അടിസ്ഥാനമായി വേണ്ടത്.

നല്ലതിന്റെ വോട്ടെണ്ണൽ. ഖലീൽശംറാസ്

രാവിലെ
തന്നെ വോട്ടെണ്ണി തുടങ്ങുമ്പോഴേ
അന്നത്തെ ഫലം
വ്യക്തമാണ്.
നല്ല ചിന്തകൾക്കാണ്
വോട്ട് കൂടുതലെങ്കിൽ
അന്നത്തെ ഫലവും
വൻ ഭൂരിപക്ഷത്തിൽ
നല്ല മനസ്സിന്റെ വിഷയമായിരിക്കും.
ചീത്ത ചിന്തകളിലൂടെയാണ്
തുടക്കമെങ്കിൽ
ചീത്ത മനസ്സിന്റെ
വൻ വിജയത്തിലേക്കും
നല്ലതിന്റെ
വൻ പരാജയത്തിലേക്കുമാവും
അത് നീളുന്നത്.
രാവിലത്തെ ആദ്യ
ചിന്തകൾ നല്ലതാവാൻ
ശ്രദ്ധിക്കുക.

ചിന്താമണ്ടലത്തിൽ. ഖലീൽശംറാസ്

ഭാഹ്യ പ്രേരണകളിൽ
നിന്നും ഒരു പാട് വിഷയങ്ങൾ
നിന്റെ ചിന്താമണ്ടലത്തിലെ
ഭരണകേന്ദ്രം
ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ട്
ത്തവിടെ ഒരു
ഫിൽറ്റർ നടക്കണം.
വാർത്തകൾ അറിയണമെങ്കിൽ
അറിയണം.
വാർത്തകളുടെ ഉള്ളറകളിലേക്ക്
ഇറങ്ങി ചെല്ലേണ്ടതില്ല.
മറിച്ച് ഇന്നത്
സംഭവിച്ചുവെന്നറിഞ്ഞാൽ
മാത്രം മതി.

ആസ്വാദനം. ഖലീൽശംറാസ്

ആസ്വാദനം ഭാവിയിൽ
അനുഭവിക്കാനുള്ളതല്ല.
അത് ഭൂതകാല കലയുമല്ല.
മറിച്ച് വർത്തമാനകാല കലയാണ്.
നല്ല ഓർമ്മകൾ
ചന്തകൾ
അനുഭൂതികൾ
അനുഭവങ്ങൾ നിന്നോ
അല്ലാതെയോ
ഈ ഒരു നിമിഷത്തിൽ
മനസ്സിൽ
ആവിശ്ക്കരിക്കുമ്പോ
ലഭിക്കുന്ന ഒന്നാണ്.

അവരുടെ പ്രതികരണങ്ങൾ. ഖലീൽശംറാസ്

ചില വ്യക്തികളുടെ
നിത്യേനയുള്ള പ്രതികരണങ്ങൾ
ശ്രദ്ധിക്കണം.
ഒരേ പാറ്റേർണിൽ
നിത്യേന ചിലതിനെയൊക്കെ
വിമർശിച്ചുകൊണ്ടയിരിക്കുന്നവരാണ്
അവരെങ്കിൽ
അവർ വിഷമയമായ
വ്യക്തികളാണ് .
ഒരു കൂട്ടുകൂടലിനും
നിനക്ക് അർഹതയില്ലാത്തവർ.
കാരണം ആ കൂട്ടുകെട്ട്
പലപ്പോഴും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.


Monday, April 24, 2017

പ്രസ്ഥാവനകൾ. ഖലീൽശംറാസ്

പല വിഷയത്തിലും
അതിന്റെ യഥാർത്ഥ
അവലോകനമല്ല
നീ നടക്കുന്നത്.
നിന്റെ മനസ്സിൽ
കാത്തു സൂക്ഷിച്ച
ചില കുറുക്കുവഴികൾക്കും
മുൻവിധികൾക്കും
അനുസരിച്ചുള്ള
തെറ്റായ
പ്രസ്ഥാവനകൾ മാത്രമാണ്.
നിന്റെ സ്വന്തം
മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
പ്രസ്ഥാവനകളാണ്.

പ്രണയം പിറക്കുന്നു. ഖലീൽ ശംറാസ്

അവൾ പറയും.
അവനോട്.
ഇനി ഒരിക്കലും
എന്നെ കുറിച്ച്
ചിന്തിക്കരുത് എന്ന്.
അവൻ പറയും
വാശിയോടെ.
ഇനി ഒരിക്കലും
നിന്നെ കുറിച്ച് ഞാൻ
ചിന്തിക്കാനോ
ഓർക്കാനോ
പോവുന്നില്ല.
ഇത് പറയുമ്പോൾ
അവർ
പരസ്പരത്തെ കുറിച്ചുള്ള
കൂടുതൽ ശക്തമായ
ഓരോ ചിന്തകൾക്ക്
വീണ്ടും ജൻമം നൽകുകയായിരുന്നു.
കൂടെ ശക്തമായ
പ്രണയത്തിനും
ജന്മം നൽകുകയായിരുന്നു.

നേതാവും അണികളും. ഖലീൽ ശംറാസ്

അണികളാണ്
ഒരു പ്രസ്ഥാനം.
അല്ലാതെ
നേതാക്കൻമാരല്ല.
നേതാക്കൻമാർക്ക്
തങ്ങൾക്ക്
ലഭിക്കേണ്ട പരാഗണന
എവിടെ കിട്ടുന്നുവോ
അങ്ങോട്ട്
ചാഞ്ചാടുന്നവരാണ്.
ആദർശത്തിനു പകരം
വ്യക്തിഗത സ്ഥാനമെന്ന
നിലയിലേക്ക്
മനുഷ്യൻ
നേതാവാകുന്ന അവസ്ഥയിൽ
പരിണമിക്കുന്നു.

ഈ നിമിഷത്തിന്റെ തീരത്ത്. ഖലീൽ ശംറാസ്

അതി സാഹസികമായ ഒരുയാത്ര
കഴിഞ്ഞ്
അത്യൽഭുതകരമായ
ഒരു തീരത്തിലാണ്
നിന്റെ ജീവിതം.
ഈ ഒരു
നിമിഷത്തിന്റെ
തീരത്തിൽ.

പേടിയെ പൊട്ടിച്ചിരിയാക്കാൻ. ഖലീൽശംറാസ്

പേടിപ്പിക്കുന്ന ഒരു
സാഹചര്യം നിത്യേന
നില നിൽക്കുമ്പോൾ
അതിനെ ഹാസ്യാത്മകമാക്കാൻ
കഴിയുമെന്നതാണ്
സത്യം.
പേടിപ്പിക്കുന്ന
ഭരണാധികാരിയേയും
കുടുംബനാധനേയും
നോക്കി
പൊട്ടിപൊട്ടി ചിരിക്കാൻ
സാധ്യമാവും.

ഏറ്റവും വിലപ്പെട്ട ഗുണം. ഖലീൽശംറാസ്

മരണത്തോടുകൂടി
നിന്റെ ആത്മാവിന്
നഷ്ടപ്പെടുന്ന എറ്റവും
വിലപ്പെട്ട ഒരു ഗുണമുണ്ട്.
അത് നിന്റെ ചിന്താശേഷിയാണ്.
പക്ഷെ
പലപ്പോഴും
നെഗറ്റീവായ സ്വയം സംസാരങ്ങളാൽ
അവയുടെ മൂല്യവും
അതുകൊണ്ടുള്ള
സാധ്യതയും
നീ സ്വയം നഷ്ടപ്പെടുത്തുകയാണ്.

സ്നേഹം. ഖലീൽ ശംറാസ്

സ്നേഹം
അവരുടെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങണം.
അവരുടെ തലച്ചോറിൽ നിന്നും
സന്തോഷത്തിന്റേയും
സംതൃപ്തിയുടേയും
വികാരങ്ങൾ പിറക്കാൻ
പ്രേരണയാവണം.
എല്ലാവരേയും
വനേഹിക്കുക എന്നതൊന്നേ
നിനക്ക് ചെയ്യാനുള്ളു.
ഒരു
വേർതിരിവുമില്ലാതെ.

Sunday, April 23, 2017

ഭരണം ബോധമനസ്സിന് കൈമാറുമ്പോൾ. ഖലീൽശംറാസ്

അവബോധ മനസ്സിന്
പകരം നിന്റെ
ഭരണം ബോധ മനസ്സിന്
നൽകണം.
ബോധ പൂർവ്വമായ
ഉറച്ച തീരുമാനങ്ങളാണ്
ഈ ഭരണകൈമാറ്റം
നടത്തുന്നത്.,
വ്യക്തമായ പ്ലാനിംഗും
മുൻഗണനാ നിർണ്ണയവും
എഴുതിവെക്കലും
മുൻകൂട്ടി
പുർത്തീകരിക്കപ്പെട്ട ദൗത്യത്തെ
ദൃശ്യവൽക്കരിക്കലുമെല്ലാം
ആ ഭരണകൈമാറ്റത്തിനുള്ള
മാർഗ്ഗങ്ങളാണ്.

ബോസായ കുട്ടി. ഖലീൽശംറാസ്

ഒരു പക്ഷെ
നിന്റെ കുട്ടിയുടെ
കമ്പനിയിലെ ജീവനക്കാരനായി
നീ ജോലി ചെയ്യേണ്ട
ഒരവസ്ഥ
കൈവന്നാലോ?
ഉള്ളിൽ നിന്നും
ഏതൊരു ബോസിനും നൽകേണ്ട
ഒരാദരവ്
നിന്റെ സന്തതിയോടും
കാണിക്കേണ്ടി വരില്ലേ?
അമിതമായി കുട്ടികളോട്
കാപ്പിക്കോമ്പൊൾ
ഈ ഒരു ചിന്ത
മനസ്സിലേക്ക്
കടത്തുന്നത് നല്ലതാണ്.

കൂറു മാറ്റം. ഖലീൽ ശംറാസ്

പലപ്പോഴും
മറ്റൊരു ആദർശത്തിനോടുള്ള
സ്നേഹം കൊണ്ടല്ല
മറിച്ച്
സ്വന്തം സ്വപ്നങ്ങളുടെ
സാക്ഷ്തകാരത്തിനു
വേണ്ടിയാണ്
പലരും കൂറുമാറുന്നത്.
മറ്റൊരവസരം ഒരിക്കലും
ലഭിക്കാത്ത ലോകത്തിൽ
അവരുടെ പ്രവർത്തിയിൽ
തെറ്റൊന്നുമില്ലെങ്കിലും
ജനവും
അവരെ സ്വീകരിച്ചവരും
അതിനെ കുറിച്ച്
ബോധവാൻമാരായിരിക്കണം.

സൂക്ഷ്മ ജീവിതം. ഖലീൽശംറാസ്

ഒരാറ്റം മറ്റൊരാത്തേയും
കോശം മറ്റൊരു കോശത്തേയും
ഒരു സൂക്ഷ്മജീവി മറ്റൊരു
സൂക്ഷ്മജീവിയേയും
കാണുകയും കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന ഒരവസ്ഥയുണ്ട്.
ഈ ലോകം തന്നെ
നിലനിൽക്കുന്ന
യഥാർത്ഥ അവസ്ഥ.
എല്ലാമെല്ലാം
ഐക്യപ്പെടുന്ന അവസ്ഥ.
മനുഷ്യ ചിന്തകൾ
പലപ്പോഴും
അവിശ്വസിക്കുകയും
അവഗണിക്കുകയും ചെയ്യുന്ന
അവസ്ഥ.
ജീവിതത്തിന്റെ
ശരിയായ ആസ്വാദനം
നിലനിൽക്കുന്നത്.

.

ദൈവത്തെ അനുഭവിക്കാൻ. ഖലീൽശംറാസ്

ദൈവത്തെ കണ്ടെത്താൻ
പരസ്പരം പോരടിക്കുന്ന
സംഘടനകളിലേക്കോ.
അതിന്റെ പേരിൽ
പേരെടുത്ത നേതൃത്വങ്ങളിലേക്കോ
അല്ല നോക്കേണ്ടത്.
നിനക്ക് ചുറ്റുമുള്ള
ജൈവശാസ്ത്രത്തിലുടെ
സസ്യ ജീവജാലങ്ങളിലേക്കും
ജ്യോതിശാസ്ത്രത്തിലൂടെ
അകാശത്തിലേക്കും
ചരിത്രത്തിലൂടെ
പൂർവ്വ സമൂഹങ്ങളിലേക്കും
അങ്ങിനെ
നീളുന്ന അറിവുകളിലൂടെ
അൽഭുതങ്ങളിൽ നിന്നും
അൽഭുതങ്ങളിലേക്കും
പിന്നെ സ്വന്തം
ആത്മാവിലേക്കുമാണ്
നോക്കേണ്ടത്.

മനുഷ്യന്റെ തീരുമാനങ്ങൾ. ഖലീൽശംറാസ്

ഇവിടെ സമൂഹത്തിന്റേതായ
തീരുമാനങ്ങൾ എന്നതൊന്നില്ല.
മനുഷ്യന്റേയും
മനുഷ്യൻമാരുടേയും
തീരുമാനങ്ങൾ എന്നതൊന്നേയുള്ളു.
അതുകൊണ്ട്
ഓരോ മനുഷ്യർക്കും
അവരുടെ തീരുമാന സ്വാതന്ത്ര്യം
വകവെച്ചു കൊടുക്കുക.
ഓരോ വ്യക്തിയും
അവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചെടുത്ത
തീരുമാനങ്ങളെ
നിന്റെ സ്വാതന്ത്ര്യത്തെ
നഷ്ടപ്പെടുത്താൻ കാരണമാക്കാതിരിക്കുക.
അവരുടെ സ്വാതന്ത്ര്യത്തിന്
മീതെ കയ്യേറ്റം
ചെയ്യാതിരിക്കുകയും ചെയ്യുക.

രാജകീയ മാനസികാവസ്ഥ. ഖലീൽശംറാസ്

മനുഷ്യന് ആത്മവിശ്വാസവും
ആത്മ ധൈര്യവും
സ്വന്തം ചിന്തകൾക്ക് മീതെ
പൂർണ്ണ നിയന്ത്രണവും
കൈവരുന്ന
ഒരു അവസ്ഥയുണ്ട്.
മറ്റൊരു മനുഷ്യന്റെ
ഏതൊരു പ്രതികരണത്തോടും
സ്വന്തം ആത്മാവിന്
പോറലേൽക്കാതെ
പ്രതികരിക്കാൻ കഴിയുന്ന
ആ രാജകീയ
മാനസികാവസ്ഥയിലേക്ക്
മനസ്സിനെ
പാകപ്പെടുത്തുക
എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.

Saturday, April 22, 2017

ചിന്തകൾക്ക് തൊട്ടരികിൽ. ഖലീൽശംറാസ്

നിന്റെ ചിന്തകൾക്ക്
തൊട്ടരികെ എന്തു
നിലനിൽക്കുന്നുവോ
അവിടേക്ക് നിന്റെ
ശ്രദ്ധ പതിയുന്നു.
അതിൽ നിന്നും
വികാരങ്ങൾ പിറക്കുന്നു..
അത് നിന്റെ വിധി
നിർണ്ണയിക്കുന്നു .
നിന്റെ ചിന്തകൾക്ക്
തൊട്ടരികിലെ
വിഷയങ്ങളെ ശ്രദ്ധിക്കുക.
എറ്റവും നല്ലതും
സന്തോഷം നൽകിയതുമായ
വിഷയങ്ങളെ അരികിൽ
പ്രതിഷ്ഠിക്കാൻ
നിനക്ക് കഴിയണം.
അത് നിന്റെ
സ്വാതന്ത്ര്യമാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...